കായികം
ഇന്ത്യ സഖ്യം രാജ്യം ഭരിക്കില്ല; വെള്ളാപ്പള്ളി നടേശന്‍
തിരുവനന്തപുരം: രാജ്യം ഭരിക്കാനുള്ള പ്രാപ്തി ഇന്ത്യ സഖ്യത്തിന് ആയിട്ടില്ലെന്ന് എസ്.എന്‍.ഡി.പി. നേതാവ് വെള്ളാപ്പള്ളി നടേശന്‍. ഇന്ത്യ സഖ്യം രാജ്യം ഭരിക്കില്ലെന്നും എന്നാല്‍ ഇന്ത്യ സഖ്യം നിലമെച്ചപ്പെടുത്തുമെന്നും വെള്ളപ്പള്ളി വ്യക്തമാക്കി.
അതേസമയം, രാജീവ് ചന്ദ്രശേഖറിന്റെ വരവോടെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപൂരത്തിന് വേറിട്ട മുഖമാണെന്നും ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് മത്സരഫലം പ്രവചനാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
