കായികം
ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി ഉസൈന്‍ ബോള്‍ട്ട്
ന്യുഡല്‍ഹി: ഐ.സി.സി. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റേതാണ് പ്രഖ്യാപനം. ജൂണ്‍ 24ന് ആരംഭിക്കുന്ന ലോകകപ്പ് വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് നടക്കുക. എട്ട് തവണ ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ ബോള്‍ട്ട് വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന മത്സരങ്ങള്‍ കാണാനെത്തും. ടൂര്‍ണമെന്റിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇതിഹാസ താരം മത്സരങ്ങള്‍ കാണാനെത്തുന്നത്.
വെസ്റ്റിന്‍ഡീസിലേക്ക് ലോകകപ്പെത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്, അതിനായി തനിക്ക് ഒരു നിയോഗം ഏല്‍പ്പിച്ചതിനെ വലിയ മൂല്യമായി കരുതുന്നുവെന്നും ബോള്‍ട്ട് പ്രതികരിച്ചു. കരീബിയന്‍ നാടുകളില്‍ നിന്ന് വരുന്ന തന്റെ ജീവിതത്തിന്റെ ഭാഗമാണ് ക്രിക്കറ്റ്. ഈ വിനോദത്തിന് എന്നും തന്റെ ഹൃദയത്തിലാണ് സ്ഥാനം. ലോകത്ത് ക്രിക്കറ്റിന്റെ പ്രചാരണത്തിനായി തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
