Connect with us

ശരീര അധിക്ഷേപം നടത്തിയ വ്‌ലോഗര്‍ക്ക് മറുപടിയുമായി ഗൗരി കിഷന്‍

ദേശീയം

ശരീര അധിക്ഷേപം നടത്തിയ വ്‌ലോഗര്‍ക്ക് മറുപടിയുമായി ഗൗരി കിഷന്‍

ചെന്നൈ: വാര്‍ത്താ സമ്മേളനത്തില്‍ ശരീര അധിക്ഷേപം നടത്തിയ വ്‌ലോഗര്‍ക്ക് മറുപടിയുമായി നടി ഗൗരി കിഷന്‍. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ് ഗൗരി രൂക്ഷമായി പ്രതികരിച്ചത്. സിനിമയുടെ പ്രചാരണത്തിനായുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം. ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്ന് പറഞ്ഞ ഗൗരി ജി. കിഷന്‍ നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും ചോദിച്ചു. എന്നാല്‍, വാര്‍ത്താസമ്മേളനത്തില്‍ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകന്‍ അബിന്‍ ഹരിഹരനും നായകന്‍ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു. അദേഴ്‌സ് എന്ന തമിഴ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് സംഭവം.

വാര്‍ത്താസമ്മേളനത്തില്‍ നടി ഗൗരി കിഷന് നേരെ ബോഡി ഷെയ്മിംഗ് പരാമര്‍ശം ഉണ്ടായതില്‍ പ്രതിഷേധവുമായി തമിഴിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘം രംഗത്തെത്തി. ഗൗരി ജി. കിഷന് നേര്‍ക്കുണ്ടായ പരാമര്‍ശത്തില്‍ നടികര്‍ സംഘം ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നടികര്‍ സംഘം പ്രസിഡന്റ് നാസര്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇന്നലെ ആ മോശം ചോദ്യം ഉയര്‍ത്തിയ അതേ ആള്‍ പത്ത് വര്‍ഷം മുന്‍പ് മറ്റൊരു നടിക്കെതിരെയും മോശം ചോദ്യം ചോദിച്ചിട്ടുണ്ടെന്നും ആര്‍ക്കും ഒരു യുട്യൂബ് ചാനല്‍ തുടങ്ങി ഒരു മാധ്യമപ്രവര്‍ത്തകന്റെ മേല്‍വിലാസത്തില്‍ ഇത്തരം പരിപാടികള്‍ക്ക് എത്താന്‍ കഴിയുന്ന കാലമാണിതെന്നും ഇത് മുന്നില്‍ക്കണ്ട് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കണമെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ശരീര അധിക്ഷേപം നേരിട്ട നടി ഗൗരി കിഷന് പിന്തുണയുമായി ഗായിക ചിന്മയിയും രംഗത്തെത്തി. നടന്മാരോട് ഇത്തരം ചോദ്യം ആരും ചോദിക്കാറില്ലെന്നും എന്തുകൊണ്ടാണ് നടിമാരോട് ചോദിക്കുന്നതെന്ന് മനസിലാവുന്നില്ലെന്നുമാണ് ചിന്മയി എക്‌സില്‍ പ്രതികരിച്ചത്. അതേസമയം നടിക്കെതിരെ അധിക്ഷേപം നടത്തിയപ്പോള്‍ മിണ്ടാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് നടന്‍ ആദിത്യ മാധവന്‍. മൗനം ബോഡി ഷെയ്മിങിനുള്ള പിന്തുണ അല്ലെന്നും അരങ്ങേറ്റ ചിത്രം ആയതിനാല്‍ പകച്ചുപോയി. എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നുണ്ട്. ഉടന്‍ പ്രതികരിക്കേണ്ടതായിരുന്നു. ക്ഷമ ചോദിക്കുന്നുവെന്ന് ആദിത്യ മാധവന്‍ പറഞ്ഞു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top