ദേശീയം
ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ റെക്കോഡ് പോളിംഗ്
ബീഹാര്‍: ബിഹാറില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ റെക്കോഡ് പോളിംഗ്. 121 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ 64.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 2020ലെ ഒന്നാംഘട്ട പോളിങ് 56.1 ശതമാനം മാത്രമായിരുന്നു.
ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയുടെ വാഹനവ്യൂഹത്തെ അദ്ദേഹത്തിന്റെ മണ്ഡലമായ ലഖിസറായിയില്‍ ജനക്കൂട്ടം തടയുകയും കല്ലെറിയുകയും മൂര്‍ദ്ദാബാദ് വിളിക്കുകയും ചെയ്തു. ഭൂമിഹാര്‍ നേതാവും മൂന്ന് തവണ എം.എല്‍.എ.യുമായ സിന്‍ഹ ഇത്തവണയും സിറ്റിങ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
