Connect with us

പ്രശസ്ത സാഹിത്യകാരി പി. വത്സല അന്തരിച്ചു

കല-സാഹിത്യം

പ്രശസ്ത സാഹിത്യകാരി പി. വത്സല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.

മലയാളത്തിലെ സാഹിത്യ പ്രസിദ്ധി നേടിയ ചുരുക്കം ചില വനിതാ എഴുത്തുകാരില്‍ ഒരാളായിരുന്നു പി. വത്സല. പതിറ്റാണ്ടുകള്‍ നീണ്ട തന്റെ എഴുത്ത് ജീവിതത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനള്‍ പരിഗണിച്ച് 2010-ലെ മുട്ടത്തു വര്‍ക്കി അവാര്‍ഡ് സി എച്ച് അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം, എന്നിവ വത്സലയെ തേടിയെത്തി.

നിഴലുറങ്ങുന്ന വഴികള്‍ എന്ന കൃതിയാണ് വത്സലയെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

കുങ്കുമം അവാര്‍ഡ് ലഭിച്ച ‘നെല്ല്’ പിന്നീട് രാമു കാര്യാട്ട് ഇതേപേരില്‍ സിനിമയാക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷ, ഗവ. ട്രയിനിങ് സ്‌കൂള്‍ പ്രധാനാധ്യാപിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നോവലുകളിലായി എഴുപതോളം കൃതികള്‍ വത്സല എഴുതിയിട്ടുണ്ട്.

1938 ഏപ്രില്‍ നാലിന് കോഴിക്കോടാണ് വത്സല ജനിച്ചത്. കാനങ്ങോട്ട് ചന്തു-പത്മാവതി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: എം. അപ്പുക്കുട്ടി. രണ്ടു മക്കളുണ്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കല-സാഹിത്യം

  • കല-സാഹിത്യം

    സോപാധികം കവി ത- ആർ. സന്തോഷ്ബാബു

     

      എല്ലാ ചമയങ്ങളുമഴി- ച്ചിനിയും സ്നേഹിച്ചേ. ഇഷ്ടങ്ങളൊന്നൂടൊന്ന് തൊട്ടുചേർത്തേ. മൃദുലമായ ചുണ്ടുകൾ ചേർത്തുള്ള സ്നേഹം വിശുദ്ധമാക്കിയേ. ആകാശത്തൂന്നെടുത്ത നീലക്കണ്ണുകളവിടെ തിരിച്ചുവെച്ചേ. ആദ്യകാഴ്ചയിൽ...

  • കല-സാഹിത്യം

    ഒറ്റപ്പെടുന്നവർ (കവിത)

     

    ഒരുമിച്ചു ഒരേ പാഠം പഠിച്ചവന്റെ ചുടുചോരയിൽ തിമിർക്കുന്ന സൗഹൃദം   പ്രണയത്തിന്റെ തീക്കടലിൽ കാമത്തിന്റെ കത്തിമുന   നിറഭേദങ്ങളറിയാതെ രാത്രിസഞ്ചാരങ്ങളിൽ ഒഴുകുന്ന...

  • കല-സാഹിത്യം

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)

     

    ഒറ്റയ്ക്കൊരു പെൺകുട്ടി (കവിത)   ആർ. സന്തോഷ്ബാബു ശ്രീകുമാർ കരിയാടിന്റെ ‘സ്കൂൾ പൂട്ടി’ എന്ന കവിത സ്കൂൾ ലൈബ്രറിയിലിരുന്നു വായിച്ചു കൊണ്ടിരിക്കെയാണ്...

  • കല-സാഹിത്യം

    കാറല്‍മണ്ണയില്‍ നടന്നത് വേറിട്ട സാഹിത്യോത്സവം

     

    നാട് നീളെ സാഹിത്യോത്സവങ്ങളാണ്. പ്രസാധകര്‍, രാഷ്ട്രീയപാര്‍ട്ടികള്‍, പോഷകസംഘടനകള്‍ എന്നിങ്ങനെ പല താല്പര്യങ്ങളുമായി ഫെസ്റ്റിവലുകള്‍ ഒരുങ്ങുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു...

  • കല-സാഹിത്യം

    Stone men (Poem)

     

    Bindu Jagadeesh Stone men are walking the earth Rocks are coming alive Under the dark ages....

Trending News

To Top