Connect with us

എഴുതാനും വായിക്കാനും കാണാനും കഴിയാതെ, വാര്‍ദ്ധക്യത്തിന്റെ പിടിയില്‍ ബിആര്‍പി

കോളം

എഴുതാനും വായിക്കാനും കാണാനും കഴിയാതെ, വാര്‍ദ്ധക്യത്തിന്റെ പിടിയില്‍ ബിആര്‍പി

പി.കെ ശ്രീനിവാസന്‍

വാര്‍ത്തകള്‍ എപ്പോഴും സന്തോഷകരമാകണമെന്നില്ല. ഇന്ന് കിട്ടിയ വാര്‍ത്ത സങ്കടങ്ങളുടെ മഹാതുരുത്തിലേക്കാണ് എന്നെ കൊണ്ടെത്തിച്ചത്. ഇന്ന് വൈകുന്നേരം ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനായ ബിആര്‍പി ഭാസ്‌കര്‍ വിളിച്ചു പറഞ്ഞു, ഞാന്‍ അടയാറില്‍ നിന്ന് താമസം മാറുകയാണ്. അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി രാജ അണ്ണാമലൈപുരത്തു ചില ഡോക്ടര്‍മാര്‍ നടത്തുന്ന ആതുരാലയത്തിലേക്കു മാറുന്നു. കണ്ണിനു കാഴ്ച നഷ്ടപ്പെട്ടു. വായിക്കാന്‍ കഴിയുന്നില്ല. മരുന്ന് എടുത്തു കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. പരസഹായമില്ലാതെ മുന്നോട്ടു പോകാന്‍ ആകുന്നില്ല.

രണ്ടു മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ഭാര്യ അന്തരിച്ചത്. അതും വളരെ നാള്‍ ഓര്‍മ്മ ഇല്ലാതെ കിടന്ന ശേഷം.. ഒരേയൊരു മകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തരിച്ചു. മകളുടെ മകള്‍ വിദേശത്താണ്. ഇടയ്ക്കിടെ വിളിക്കും. എല്ലാം ഇതുവരെ നോക്കിയിരുന്നത് മരുമകന്‍ ബാലാജിയാണ് ബാലാജിയും മടുത്തു കാണും.

ഞാന്‍ ഇടയ്ക്കിടെ അഡയാറില്‍ പോയി ബിആര്‍പിയെ കാണാറുണ്ട്. എന്റെ പുതിയ നോവല്‍ രാത്രി മുതല്‍ രാത്രി വരെ വായിച്ചു കേള്‍ക്കണമെന്ന് പറഞ്ഞു. നാല് ദിവസം കൊണ്ട് ഞാനതു വായിച്ചു കേള്‍പ്പിച്ചു. വളരെ ശ്രദ്ധയോടെ അദ്ദേഹം അത് കേട്ടിരുന്നു. (ആ നോവലില്‍ ബിആര്‍പിയും ഒരു കഥാപാത്രമാണ്) മാതൃഭൂമിയില്‍ വന്ന അഭിമുഖം പോലും ഞാന്‍ വായിച്ചു കേള്‍പ്പിച്ചു. ന്യൂസ് റൂമിനു അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ പലരും വിളിച്ചു അഭിനന്ദനം അറിയിച്ചപ്പോള്‍ അദ്ദേഹം സന്തോഷിച്ചു. തൊണ്ണൂറ്റിയൊന്നാം വയസ്സിലെ അവാര്‍ഡ്!

ഏതാനും വര്‍ങ്ങള്‍ക്കു മുന്‍പാണ് തിരുവനന്തപുരത്തു നിന്ന് അദ്ദേഹം ചെന്നൈയിലേക്ക് ചേക്കേറിയത്. മദ്രാസ് സര്‍വകലാശാല മലയാളം വിഭാഗം 90 വയസ്സായ അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം ആദരം അര്‍പ്പിച്ചപ്പോള്‍ മനുഷ്യനോട് ചേര്‍ന്ന് നില്‍ക്കുന്ന ജസ്റ്റിസ് ചന്ദ്രുവും വേദിയില്‍ ഉണ്ടായിരുന്നു. അന്ന് ബിആര്‍പി പറഞ്ഞു, കേരളം വയോജനസൗഹൃദ സംസ്ഥാനമല്ലെന്ന്. അതുകൊണ്ടാണ് തിരുവനന്തപുരം ഉപേക്ഷിക്കേണ്ടി വന്നതെന്ന്. അതിനും പലരും അദ്ദേഹത്തെ വിമര്‍ശിച്ചു. അന്തം കമ്മികളുടെ ഒരു നിര അദ്ദേഹത്തെ എന്നും ആക്രമിക്കാന്‍ മുന്നിട്ടു നിന്നിരുന്നു.

താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനു വേണ്ടി എന്നും നിലകൊള്ളുന്ന വ്യക്തിയാണ് ബിആര്‍പി. അധഃസ്ഥിതരുടെ പ്രശ്‌നനങ്ങള്‍ക്കു എന്നും ഒപ്പം നില്‍ക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ, പൊതുപ്രവര്‍ത്തകനെ വേറെ കാണാന്‍ കഴിയില്ല. കാഴ്ച മങ്ങി വായിക്കാന്‍ കഴിയാതെ, വാര്‍ത്തകള്‍ കാണാനോ കേള്‍ക്കാനോ കഴിയാതെ ബിആര്‍പി പിന്‍വാങ്ങുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. പുതിയ സങ്കേതത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കുന്നു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കോളം

  • കോളം

    ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി

     

    തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത്. ദുബായ്...

  • കേരളം

    കേഴുക പ്രിയനാടേ!

     

    പി.കെ ശ്രീനിവാസന്‍ മനുഷ്യത്വം മരവിച്ചുപോയ ഒരു സംസ്ഥാനമാണ് കേരളമെന്ന വിശ്വാസം വീണ്ടും ബലപ്പെട്ടിരിക്കുന്നു. 42 വര്‍ഷക്കാലം മദ്രാസിലും പിന്നീട് ജനിച്ച ചെന്നൈയിലും...

  • കോളം

    തെരുവുനായ ആക്രമണം:ഏഴുവയസുകാരന് ഗുരുതര പരുക്ക്

     

    പാലക്കാട്: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് ഏഴു വയസുകാരന് ഗുരുതര പരുക്ക്. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷിഹാനെയാണ്...

  • കോളം

    ‘തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കുന്ന വര’

     

    മന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചാല്‍ ‘വ്യാജ വര ‘ എന്നാക്ഷേപിച്ചു പത്ര സമ്മേളനം നടത്തുന്ന കാലം. മന്ത്രി എം.ബി.രാജേഷിന്റെ കോപത്തിന് ഇടയാക്കിയത് മാതൃഭൂമി...

  • കോളം

    ഉപതെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ

     

    കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും യോഗങ്ങളോ ജാഥകളോ നടത്തണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങൾ പുലർത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാപെരുമാറ്റം ചട്ടം...

Trending News

To Top