കോളം
എത്ര ഗംഭീരമായ വാക്കുകളാണ് ജോസഫ് മാഷിന്റേത്!
ചന്ദ്രപ്രകാശ് എസ്.എസ്
എത്ര ഗംഭീരമായ വാക്കുകളാണ് ജോസഫ് മാഷിന്റേത് ! കാലവും, കവിതയും,സമാധാനവും,മാനവികതയും എല്ലാം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. യുദ്ധവും, യുദ്ധതന്ത്രങ്ങളും, യുദ്ധമുറകളും വശമില്ലാത്ത മാഷിന്റെ വരികള്‍ എല്ലാവര്‍ക്കും ഒരു പാഠമാകും എന്ന് ആശിക്കാം.
അദ്ദേഹം പറഞ്ഞത് –
‘പ്രതികളെ ശിക്ഷിക്കുന്നത് ഇരയ്ക്ക് കിട്ടുന്ന നീതിയാണ് എന്ന വിശ്വാസം എനിക്കില്ല.രാജ്യത്തിന്റെ നീതി നടപ്പാക്കാനാണ് അത് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, പ്രതികളെ ശിക്ഷിക്കുകയോ ശിക്ഷിക്കാതിരിക്കുകയോ ചെയ്യുന്നതില്‍ രാജ്യത്തെ ഏതൊരു പൗരനും ഉള്ള കൗതുകത്തിനപ്പുറം എനിക്ക് പ്രത്യേകമായ ഒരു താല്‍പര്യവുമില്ല.വാസ്തവത്തില്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട പ്രതികളും ഇരകളാണ്. ഗോത്ര സ്വഭാവമുള്ള ഒരു പ്രാകൃത വിശ്വാസത്തിന്റെയും നിയമത്തിന്റെയും ഇരകള്‍.ഈ ലോകത്തുള്ള എല്ലാ മനുഷ്യരും ശാസ്ത്രാവബോധം ഉള്‍ക്കൊണ്ട് മാനവികതയിലും സാഹോദര്യത്തിലും പുലര്‍ന്ന് നല്ല ആധുനിക പൗരന്മാരായി മാറേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു.
പ്രാകൃത വിശ്വാസങ്ങളുടെ അടിമത്വത്തില്‍ നിന്ന് മോചിതരായി മനുഷ്യരെല്ലാവരും സാഹോദര്യത്തിലും മാനവികതയിലും തുല്യതയിലും പുലരുന്നതിന് എന്റെയും എന്നെ ഉപദ്രവിച്ചവരുടെയും കഷ്ടപ്പാടുകളും വേദനകളും മാറട്ടെ എന്ന് ഞാന്‍ ആശിക്കുന്നു’
