അന്തര്‍ദേശീയം
പെട്രോള്‍ നിറച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരി അടിവാരത്ത് പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച ശേഷം സ്റ്റാര്‍ട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. വണ്ടി സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ പെട്ടെന്ന് തീ കാണുകയും ഉടന്‍ തന്നെ ഉടമ ബൈക്ക് തള്ളിനീക്ക അല്‍പം മാറ്റി നിര്‍ത്തിയിട്ടു. അല്‍പ്പനേരം ഭീതി പടര്‍ന്നെങ്കിലും പെട്രോള്‍ പമ്പ് ജീവനക്കാരനായ അമ്പനാകുളങ്ങര സീനത്ത് മന്‍സില്‍ സിദ്ദീഖ് (45) അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീയണച്ച് ദുരന്തം ഒഴിവാക്കി.
