Connect with us

ഇന്ത്യ – അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കം

അന്തര്‍ദേശീയം

ഇന്ത്യ – അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കം

ന്യുഡല്‍ഹി: ഒന്നര മാസത്തെ കടുത്ത ഭിന്നതയ്ക്ക് ശേഷം ഇന്ത്യ – അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമായി. അമേരിക്കന്‍ ഉപ വാണിജ്യ പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് ദില്ലിയില്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ കണ്ട് ചര്‍ച്ച നടത്തി. കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവ അടക്കമുള്ള വിഷയങ്ങള്‍ യു.എസ്. ചര്‍ച്ചയില്‍ ഉന്നയിച്ചു. ഉഭയകക്ഷി വ്യാപാര കരാറില്‍ നടന്ന ചര്‍ച്ചകള്‍ ശുഭസൂചകമായിരുന്നുവെന്ന് യു.എസ്. എംബസി വക്താവ് ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ഇന്ത്യ അമേരിക്കയോട് വിട്ടുവീഴ്ച ചെയ്യരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇന്ത്യ – അമേരിക്ക വ്യാപാര ചര്‍ച്ചകള്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് വന്‍ നേട്ടമായി. ഇന്ത്യ അമേരിക്ക വ്യാപാര ചര്‍ച്ച ദില്ലിയില്‍ തുടങ്ങിയത് മുതല്‍ ഓഹരി വിപണി കുതിച്ചുയര്‍ന്നു. രാവിലെ മുതല്‍ തുടങ്ങിയ മുന്നേറ്റം വന്‍ നേട്ടത്തിലാണ് അവസാനിച്ചത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top