ദേശീയം
ടെമ്പോ ട്രാവലര്‍ ട്രക്കില്‍ ഇടിച്ചുകയറി 15 പേര് മരിച്ചു
ന്യുഡല്‍ഹി: രാജസ്ഥാനിലെ ജോധ്പൂരില്‍ ഭാരത് മാല എക്സ്പ്രസ് വേയില്‍ അമിതവേഗതയിലെത്തിയ ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ട്രക്കില്‍ ഇടിച്ചുകയറി 15 പേര് മരിച്ചു. ക്ഷേത്രദര്‍ശനത്തിന് പോയി മടങ്ങവെയുണ്ടായ അപകടത്തില്‍ മൂന്ന് യാത്രക്കാര്‍ക്ക് ഗുരുതര പരിക്കും ഏറ്റിട്ടുണ്ട്.
ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍ പൂര്‍ണമായി തകര്‍ന്നു. മൃതദേഹങ്ങള്‍ സീറ്റുകളില്‍ കുടുങ്ങിക്കിടന്നതിനാല്‍ പുറത്തെടുക്കാന്‍ വലിയ ബുദ്ധിമുട്ട് നേരിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നാട്ടുകാരും പൊലീസും മറ്റ് വാഹനയാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആദ്യം അടുത്ത ആശുപത്രിയിലെത്തിച്ച ശേഷം ജോധ്പൂരിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നല്കി. അപകടത്തില്‍പ്പെട്ടവര്‍ ജോധ്പൂരിലെ ഫലോദി സ്വദേശികളാണ്.
