ദേശീയം
മോദിയുടെ ചിത്രവുമായി എന്‍.ഡി.എ. പ്രകടന പത്രിക
ന്യുഡല്‍ഹി: നരേന്ദ്ര മോദിയുടെ ചിത്രത്തിന് പ്രാമുഖ്യം നല്‍കുന്ന കവറുമായി എന്‍.ഡി.എയുടെ പ്രകടന പത്രിക. കര്‍ഷകര്‍ക്കുള്ള ധനസഹായം 9000 രൂപയായി ഉയര്‍ത്തുമെന്നും സ്ത്രീകള്‍ക്ക് 2 ലക്ഷം രൂപ വരെ സംരംഭത്തിന് ധനസഹായം നല്‍കുമെന്നും എന്‍.ഡി.എ. വാഗ്ദാനം ചെയ്യുന്നു. ഒരു കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്നും പ്രകടന പത്രിക പറയുന്നു. ഇതിനിടെ ഇന്നലെ നടന്ന അക്രമത്തില്‍ ജന്‍സുരാജ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാനുള്ള കര്‍ശന നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കി.
അതേസമയം, ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. പുറത്തിറക്കിയ പ്രകടനപത്രികയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. സ്വാശ്രയത്വമുള്ളതും വികസിതവുമായ ബിഹാറിനായുള്ള കാഴ്ചപ്പാടാണ് പ്രകടനപത്രികയിലുള്ളതെന്ന് മോദി പറഞ്ഞു. കര്‍ഷകര്‍, യുവാക്കള്‍, സ്ത്രീകള്‍ തുടങ്ങി ബിഹാറിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാനുള്ള രൂപരേഖയാണ് പ്രകടന പത്രികയിലുള്ളതെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
