ദേശീയം
ഏറ്റവും മലിനമായ നഗരങ്ങളില്‍ ഡല്‍ഹി ആറാം സ്ഥാനത്ത്
ന്യുഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരങ്ങളില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹി ആറാം സ്ഥാനത്ത്. സമീപ പ്രദേശങ്ങളായ ഗാസിയാബാദിനും നോയിഡയ്ക്കും പിന്നിലായാണ് ഡല്‍ഹിയുടെ സ്ഥാനം. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍.
2025 ഒക്ടോബറിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ പഠനം പുറത്ത് വന്നിട്ടുള്ളത്. തുടര്‍ച്ചയായ അന്തരീക്ഷ വായു ഗുണനിലവാര നിരീക്ഷണ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഈ പഠനം, രാജ്യത്തുടനീളം വായു ഗുണനിലവാരം ആശങ്കാജനകമായി കുറയുന്നതിനെ എടുത്തു കാണിക്കുന്നു. പ്രത്യേകിച്ച് ഇന്തോഗംഗാ സമതലത്തിലും ദേശീയ തലസ്ഥാന മേഖലയിലും ആണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്.
