Connect with us

വിവരങ്ങള്‍ വേണോ ; ആധാറിലെ വിവരങ്ങള്‍ എത്ര എടുത്താലും 500 മാത്രം !

ദേശീയം

വിവരങ്ങള്‍ വേണോ ; ആധാറിലെ വിവരങ്ങള്‍ എത്ര എടുത്താലും 500 മാത്രം !

ബാങ്ക് അക്കൗണ്ടുകള്‍ തൊട്ട് ഫെയ്‌സ്ബുക്ക് ഐ.ഡി. വരെ ആധാറുമായി ബന്ധിപ്പിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. വ്യക്തിഗതമായ വിവരങ്ങള്‍ എല്ലാം അടങ്ങുന്ന ആധാറിനെതിരെ തുടക്കം മുതല്‍ തന്നെ ജനരോഷം ഉയരുന്നുണ്ട്. നവമാധ്യമങ്ങളിലൂടെയും മറ്റും ആധാര്‍ ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളികളെക്കുറി
ച്ചും പ്രശ്‌നങ്ങളെക്കുറിച്ചും സജീവമായ ക്യാമ്പയിനുകള്‍ നടക്കുന്നുണ്ട്. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനുള്ള കാര്യക്ഷമമായ ഇടപെടീലുകള്‍ ഔദ്യോഗിക വൃത്തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമില്ല. അപ്പോഴാണ് 500 രൂപ നല്‍കിയാല്‍ ഏത് ആധാറിലേയും വിവരങ്ങള്‍ ലഭിക്കുമെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തെത്തിയിരിക്കുന്നത്. പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് ലഭിക്കുന്ന വിവരം. ആറുമാസം കൊണ്ട് 100 കോടിയോളം ജനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ആര്‍ക്ക് വേണമെങ്കിലും ലഭിക്കാന്‍ പാകത്തിനാക്കുകയും ചെയ്തു. ‘ദി ട്രിബ്യൂണ്‍’ എന്ന പത്രം ഇത്തരത്തില്‍ പണം നല്‍കി ആധാര്‍ വിവരങ്ങള്‍ക്കായുള്ള ആക്‌സസ് നേടിയെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. 300 രൂപ കൂടി കൊടുത്താല്‍ കാര്‍ഡ് പ്രിന്റ് എടുക്കാനുള്ള സോഫ്‌റ്റ്വെയറും ലഭിക്കും.
എല്ലാ വിവരങ്ങളും പുറത്തുപോയിട്ടില്ലെന്ന അവകാശവാദമാണ് യു.ഐ.ഡി.എ.ഐ. പറയുന്നത്. ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും അതീവ സുരക്ഷയോടെ സൂക്ഷിച്ചിരിക്കുന്ന ആധാറിലെ വിവരങ്ങള്‍ പുറത്തുപോയെന്നുള്ളത് വ്യക്തമായ സാഹചര്യത്തില്‍ കനത്ത നിയമനടപടി ഉറപ്പാക്കുമെന്നും അധികൃതര്‍ പറയുന്നു. സംഭവത്തെ ആശങ്കയോടെ ഉറ്റുനോക്കുകയാണ് ബാങ്ക് അക്കൗണ്ടും സിം കാര്‍ഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച ജനങ്ങള്‍.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top