കല-സാഹിത്യം
ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേള; പാര്‍വതി മികച്ച നടി
പനാജി: നഴ്‌സുമാരുടെ ജീവിതകഥ പ്രമേയമാക്കിയ മലയാള ചലച്ചിത്രം ടേക്ക് ഓഫിലെ അഭിനയ മികവിനാണ് പാര്‍വതിയെ ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പുരസ്‌കാരം കേരളത്തിലെ എല്ലാ നേഴ്‌സുമാര്‍ക്കും സമര്‍പ്പിക്കുന്നതായി പാര്‍വതി പറഞ്ഞു. ഇതാദ്യമായാണ് ഒരു മലയാള നടിയെ തേടി ഈ പുരസ്‌കാരം എത്തുന്നത്. വിദേശ സിനിമളോട് മത്സരിച്ചായിരുന്നു പാര്‍വതിയുടെ നേട്ടം. എഡിറ്റര്‍ മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ടേക്ക് ഓഫ് ഫീച്ചര്‍ വിഭാഗത്തില്‍ ഐ.എഫ്.എഫ്.ഐയില്‍ തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ്. ഇറാഖിലെ തിക്രിതില്‍ കുടുങ്ങിപ്പോയ നേഴ്‌സുമാരുടെ ജീവിതവും അവരെ തിരിച്ച് നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ശ്രമവുമാണ് ചിത്രത്തിന് പ്രമേയമായത്
