കേരളം
മൂന്നരയ്ക്ക് അര്‍ജന്റീനയുടെ കളിയുണ്ട്, നേരത്തെ വിടണം: നിവേദനവുമായി വിദ്യാര്‍ത്ഥികള്‍
ഷൊര്‍ണൂര്‍: ഇന്നു വൈകുന്നേരം മൂന്നരയ്ക്ക് അര്‍ജന്റീനയുടെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ സ്‌കൂള്‍ നേരത്തെ വിടണമെന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നിവേദനം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ 12 പേര്‍ ഒപ്പിട്ട നിവേദനം അര്‍ജന്റീന ഫാന്‍സ് എന്‍എച്ച്എസ്എസിന്റെ പേരിലാണ് തയാറാക്കിയത്. ഷൊര്‍ണൂര്‍ എംഎല്‍എ പി മമ്മിക്കുട്ടിയാണ് നിവേദനം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
