Connect with us

ആശയക്കുഴപ്പത്തില്‍ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളം

ആശയക്കുഴപ്പത്തില്‍ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും എസ്.ഐ.ആറും ഒരുമിച്ച് നടത്തുമ്പോഴുള്ള ആശയക്കുഴപ്പത്തില്‍ വ്യക്തത വരുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി ജില്ലാ കളക്ടര്‍മാരുടെ അടിയന്തര ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് ജോലിയുള്ള ഉദ്യോഗസ്ഥരെ എസ്.ഐ.ആറില്‍ നിന്ന് ഒഴിവാക്കാമെന്ന് മുഖ്യതെരഞ്ഞെുപ്പ് ഓഫീസര്‍ അറിയിച്ചു. മറ്റു ജീവനക്കാരെ ബി.എല്‍.ഒ.മാരാക്കാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.

അതേസമയം, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക് പോകും. കേരളത്തില്‍ നടപ്പാക്കുന്ന എസ്.ഐ.ആറിനെ നിയമപരമായി നേരിടാന്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. സുപ്രീം കോടതിയെ സമീപിക്കുന്നതില്‍ നിയമോപദേശം തേടും. സര്‍ക്കാര്‍ കോടതിയില്‍ പോയാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ യോഗത്തില്‍ അറിയിച്ചു. അതേസമയം തീരുമാനത്തെ ബിജെപി എതിര്‍ത്തു.

എന്നാല്‍, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനോട് സഹകരിക്കണമെന്ന നിര്‍ദേശവുമായി സിറോ മലബാര്‍ സഭ രംഗത്തെത്തി. ഇടവകാംഗങ്ങള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ബി.എല്‍.ഒ.മാര്‍ വീടുകളില്‍ എത്തുമ്പോള്‍ അവരോടു സഹകരിക്കണം. ഫോമുകള്‍ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കുകയും വേണം. 2002ന് ശേഷം വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്ന രേഖകള്‍ തയാറാക്കി വെക്കണമെന്നും പ്രവാസികള്‍ ഓണ്‍ലൈന്‍ മുഖേനയോ കുടുംബാംഗങ്ങള്‍ വഴിയോ ഫോം പൂരിപ്പിച്ചു നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top