Connect with us

മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. പ്രകടനം

കേരളം

മുഖ്യമന്ത്രിക്കെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ. പ്രകടനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിക്കെതിരെ വളയത്ത് ഡി.വൈ.എഫ്.ഐ. പ്രകടനം. യു.ഡി.എഫ്. സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനത്തിലെ പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. ഉദ്ഘാടകനായ ഷാഫി പറമ്പില്‍ എം.പി. വേദി വിട്ടതിന് പിന്നാലെയാണ് പ്രകോപന മുദ്രാവാക്യങ്ങളുമായി പ്രകടനം നടത്തിയത്.

യു.ഡി.എഫ്. സംഘടിപ്പിച്ച ജനപക്ഷ യാത്രയുടെ സമാപനം പരിപാടിയില്‍ റിജില്‍ മാക്കുറ്റി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രകോപിതരായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണ് വളയം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി തെറി പറഞ്ഞത്. ഷാഫി പറമ്പില്‍ എം.പി. ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. എന്നാല്‍ എം.പി. വേദിയില്‍ നിന്ന് പോയതിന് പിറകെയാണ് ഡി.വൈ.എഫ്.ഐ. പ്രകടനം നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ടൗണിലൂടെയാണ് പ്രകടനം നടത്തിയത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top