കേരളം
എസ് എസ് എൽ സി പരീക്ഷാഫലം ഈ മാസം 20 നും ഹയർ സെക്കൻററി ഫലം 25 നും പ്രഖ്യാപിക്കും
എസ് എസ് എൽ സി പരീക്ഷാഫലം ഈ മാസം 20 നും ഹയർ സെക്കൻററി ഫലം 25 നും പ്രഖ്യാപിക്കും. അതേസമയം എസ് എസ് എൽ സി പരീക്ഷ മൂല്യനിർണ്ണയത്തിൽ രേഖകൾ നൽകാതെ 3006 അധ്യാപകർ വിട്ടുനിന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. ഇവർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും മറുപടി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും, അധ്യാപകർക്ക് അച്ചടക്കം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
