കേരളം
ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നു
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപവും അസഭ്യവും ശിക്ഷിക്കപ്പെടാവുന്ന വകുപ്പുകളാക്കി ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നു. അതിക്രമങ്ങള്‍ നടത്തിയാല്‍ തടവുശിക്ഷ ഏഴു വര്‍ഷം വരെയാക്കി വര്‍ധിപ്പിച്ചും, ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയപരിധി നിശ്ചയിച്ചുമാണ് ഓര്‍ഡിനന്‍സ് ഒരുങ്ങുന്നത്. ബുധനാഴ്ച മന്ത്രിസഭയില്‍ ഓര്‍ഡിനന്‍സ് പാസാക്കും.
