Connect with us

ജോയ് വര്‍ഗീസ് മാധ്യമ പുരസ്‌കാരം വര്‍ഗീസ് സി. തോമസിന്

കേരളം

ജോയ് വര്‍ഗീസ് മാധ്യമ പുരസ്‌കാരം വര്‍ഗീസ് സി. തോമസിന്

ആലപ്പുഴ: ജോയ് വര്‍ഗീസ് ഫൗണ്ടേഷന്റെ 2023 ലെ മാധ്യമ പുരസ്‌കാരത്തിന് മലയാള മനോരമ പത്തനംതിട്ട അസിസ്റ്റന്റ് എഡിറ്റര്‍ വര്‍ഗീസ് സി. തോമസ് അര്‍ഹനായി. പച്ചയായ പാട്ടിന് 30 വയസ് , തീവെയിലിലും കുടപിടിച്ചൊരാള്‍ എന്നീ ഫീച്ചറുകളുടെ മികവ് പരിഗണിച്ചാണ് വര്‍ഗീസിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.
15001 രൂപയുടെ ക്യാഷ് അവാര്‍ഡും ഉപഹാരവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം മെയ് 19 ന് ആലപ്പുഴയില്‍ സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ ടോമി പുലിക്കാട്ടില്‍ , ജനറല്‍ സെക്രട്ടറി കെ. ശ്യാമപ്രസാദ് എന്നിവര്‍ അറിയിച്ചു.

അന്ന് 3.30 ന് ചടയംമുറി ഹാളില്‍ ചേരുന്ന ചേരുന്ന ജോയ് വര്‍ഗീസ് അനുസ്മരണ സമ്മേളനത്തില്‍ സംസ്ഥാന കൃഷി വകുപ്പുമന്ത്രി പി. പ്രസാദാണ് പുരസ്‌കാരം സമ്മാനിക്കുക.

മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍, ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ കെ.വി. സുധാകരന്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. കെ.ജി. പദ്മകുമാര്‍ എന്നിവരുള്‍പ്പെട്ട പാനലാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top