Connect with us

പി.എം. ശ്രീയില്‍ നിലപാട്; സി.പി.ഐ. എക്‌സിക്യുട്ടീവ് ഇന്ന്

കേരളം

പി.എം. ശ്രീയില്‍ നിലപാട്; സി.പി.ഐ. എക്‌സിക്യുട്ടീവ് ഇന്ന്

ആലപ്പുഴ: പി.എം. ശ്രീയില്‍ നിലപാട് തീരുമാനിക്കാന്‍ നിര്‍ണായക സി.പി.ഐ. എക്‌സിക്യുട്ടീവ് ഇന്ന് ആലപ്പുഴയില്‍ നടക്കും. മന്ത്രിമാരെ രാജി വെപ്പിക്കുന്നതടക്കം കടുത്ത നിര്‍ദേശങ്ങളില്‍ അന്തിമ തീരുമാനമെടുക്കും. മന്ത്രിസഭയെ നോക്കുകുത്തിയാക്കി ചര്‍ച്ച കൂടാതെ മുന്നണി മര്യാദ ലംഘിച്ചാണ് കരാര്‍ ഒപ്പിട്ടതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

മന്ത്രിമാരെ കാബിനറ്റ് യോഗത്തില്‍ നിന്ന് പിന്‍വലിപ്പിക്കണം, മന്ത്രിമാരെ രാജിവെപ്പിക്കണം എന്നതടക്കമുള്ള കടുത്ത നിര്‍ദ്ദേശങ്ങളാണ് പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉയര്‍ന്നത്. അന്തിമ തീരുമാനം ഇന്ന് കൈക്കൊള്ളും. കടുത്ത തീരുമാനമെടുക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെയും പിന്തുണയുണ്ട്. അതേസമയം, പാര്‍ട്ടി മുന്നണി വിടില്ല.

പി.എം. ശ്രീയില്‍ വിട്ടുവീഴചയില്ലാതെ സി.പി.ഐ. മുന്നോട്ട് പോകുമ്പോള്‍ സമവായ ചര്‍ച്ചക്ക് ഇനിയും സാധ്യതയുണ്ടെന്നാണ് സി.പി.എം. വിലയിരുത്തല്‍. നിലവിലെ സാഹചര്യം വിലയിരുത്താന്‍ തിരുവനന്തപുരത്ത് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.

സി.പി.ഐയെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകള്‍ അടക്കം യോഗത്തില്‍ ചര്‍ച്ചയാകും. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. ഇന്നലെയാണ് മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചത്. പി.എം. ശ്രീ കരാറില്‍ ഒപ്പിടാന്‍ ഇടയായ സാഹചര്യം വിശദീകരിച്ചു. കരാറില്‍ നിന്ന് പിന്നോട്ട് പോകുക പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും കടുത്ത തീരുമാനത്തിലേക്ക് പോകരുതെന്നും മുഖ്യമന്ത്രി ബിനോയിയെ അറിയിച്ചു

മുഖ്യമന്ത്രിയോട് പാര്‍ട്ടിയുടെ എതിര്‍പ്പ് അതേരീതിയില്‍ ബിനോയ് അറിയിച്ചതായാണ് വിവരം. കാബിനറ്റില്‍ ചര്‍ച്ച ചെയ്യാതെ എംഒയു ഒപ്പിട്ടത് ശരിയായില്ലെന്നും പി.എം. ശ്രീ പദ്ധതിയെ എല്‍.ഡി.എഫ്. ഒരുപോലെ എതിര്‍ത്തതാണെന്നും അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top