ദേശീയം
സെന്തില്‍ ബാലാജിയെ കസ്റ്റഡിയിലെടുക്കാന്‍ ഇ.ഡിക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയെ കസ്റ്റഡിയിലെടുക്കാന്‍ ഇ.ഡിക്ക് അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. മന്ത്രിയുടെ ഭാര്യ മെഗല നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ‘സെന്തില്‍ബാലാജിയെ കസ്റ്റഡിയിലെടുക്കാന്‍ ഇഡിക്ക് ഇവിടെ അവകാശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അറസ്റ്റിലായ വ്യക്തി അന്വേഷണവുമായി സഹകരിക്കുക. നിരപരാധിയാണെങ്കില്‍ വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കട്ടെ’. ജസ്റ്റിസ് സി വി കാര്‍ത്തികേയന്‍ പറഞ്ഞു.
സെന്തില്‍ ബാലാജിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിപിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി തുഷാര്‍ മേത്തയും ഹാജരായി. കസ്റ്റഡി നീട്ടാമെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അറിയിച്ചതിനെ തുടര്‍ന്ന് സെന്തില്‍ ബാലാജിയുടെ കസ്റ്റഡി ജൂലൈ 26 വരെ നീട്ടി.
