Connect with us

ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നു – ഭ്രമണ പഥത്തില്‍ എത്തി

ദേശീയം

ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നു – ഭ്രമണ പഥത്തില്‍ എത്തി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാന ദൗത്യമാകാന്‍ ചന്ദ്രയാന്‍ 3 കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയില്‍നിന്നുമാണ് ഉപഗ്രഹത്തെയും വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ വിക്ഷേപണ വാഹനം ഉയര്‍ന്നു പൊങ്ങിയത്.

40 ദിവസത്തെ യാത്രക്കൊടുവില്‍ ഓഗസ്റ്റ് 23 അല്ലെങ്കില്‍ 24 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യയുടെ ലാന്‍ഡര്‍ ഇറങ്ങുമെന്നാണ് വിലയിരുത്തല്‍.

ചന്ദ്രോപരിതലത്തെക്കുറിച്ചു വിവരങ്ങള്‍ നല്‍കാന്‍ അത്യാധുനിക സെന്‍സറുകള്‍ക്കു പുറമേ രണ്ട് ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റക്ഷന്‍ ആന്‍ഡ് അവോയിഡന്‍സ് ക്യാമറകളും ദൗത്യത്തിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top