Connect with us

ഒരു വിഭാഗം ചാനലുകളെയും വാർത്ത അവതാരകരെയും ബഹിഷ്ക്കരിക്കാൻ ഇന്ത്യ മുന്നണി

ദേശീയം

ഒരു വിഭാഗം ചാനലുകളെയും വാർത്ത അവതാരകരെയും ബഹിഷ്ക്കരിക്കാൻ ഇന്ത്യ മുന്നണി

ഒരു വിഭാഗം ചാനലുകളെയും വാർത്ത അവതാരകരെയും ബഹിഷ്ക്കരിക്കാൻ തീരുമാനിച്ച് ഇന്ത്യ മുന്നണി.

14 അവതാരകരുടെയും ചാനലുകളുടെയും പട്ടിക പാർട്ടി പുറത്തുവിട്ടു.

ഇവർ പ്രതിപക്ഷ പാർട്ടികളോട് ശത്രുത മനോഭാവം പുലർത്തുന്നുവെന്നാണ് ബഹിഷ്കരണ തീരുമാനത്തിലെ വിശദീകരണം.

രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്ന് മുന്നണി അറിയിച്ചു.

വാർത്ത അവതാരകരുടെ പെരുമാറ്റം ബി ജെ പി വക്താക്കളെ പോലെയാണെന്ന് ഇന്ത്യ മുന്നണി വിലയിരുത്തി. ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് നിലപാട്.

ബഹിഷ്‌കരിച്ചവരുടെ കൂട്ടത്തില്‍ അര്‍ണബ് ഗോസാമിയും സുധീര്‍ ചൗധരിയും ഉള്‍പ്പെട്ടിട്ടുണ്ട്. പട്ടികയിലുള്ളവര്‍ വാര്‍ത്തകളെ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായും പക്ഷപാതപരമായി അവതരിപ്പിക്കുന്നതായും മുന്നണി ചൂണ്ടിക്കാട്ടി.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top