കായികം
അര്‍ജന്‍റീനയ്ക്ക് വമ്പന്‍ തോല്വി
സൗദി അറേബ്യയോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
മെസ്സിയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേയടിയ അർജന്റീനയെ രണ്ടാം പകുതിയിൽ നേടിയ രണ്ട് ഗോളുകൾക്ക് വിറപ്പിച്ച സൗദി അറേബ്യ അര്‍ഹിച്ച വിജയം നേടി.
നാൽപത്തിയെട്ടാം മിനിറ്റിൽ സാലെ അൽ ഷെഹ്രിയും അമ്പത്തിമൂന്നാം മിനിറ്റിൽ സലീം അൽ ദോസരിയുമാണ് സൗദിയുടെ ഞെട്ടുന്ന ഗോളുകൾ നേടിയത്.
എട്ടാം മിനിറ്റിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ മെസ്സിയുടെ പെനാൽറ്റി ഗോൾ.
മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചുകളിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. ലയണല്‍ മെസ്സിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്. പിന്നാലെ മെസ്സിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.
തുടര്‍ന്ന് കളിയുടെ ഗതി മെല്ലെ മാറുകയായിരുന്നു. സൗദിയുടെ തുടരാക്രമണങ്ങളില്‍ അര്‍ജന്‍റീനിയന്‍ പ്രതിരോധം ആടിയുലഞ്ഞു.
പിന്നിലായ ശേഷം അര്‍ജന്‍റീന തകര്‍പ്പന്‍ കളി പുറത്തെടുത്തെങ്കിലും സൗദി ഗോളിക്ക് മുന്നില്‍ ഒന്നും വിലപ്പോയില്ല.
