കേരളം
ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതെന്ന് ഡി.വൈ.എഫ്.ഐ.
വയനാട്: വയനാട്ടിലെ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം. കോട്ടത്തറ ഏരിയ കമ്മിറ്റി അംഗം കൂടിയായ പി. ജംഷീദിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതി കെട്ടിച്ചമച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഡി.വൈ.എഫ്.ഐ. നേതൃത്വം കുറ്റപ്പെടുത്തി.
ഭര്‍ത്താവിന്റെ സുഹൃത്തും പിണങ്ങോട് സ്വദേശിയുമായ പി ജംഷീദ് വീട്ടിലെത്തി കടന്നുപിടിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചത്. ഡി.വൈ.എഫ്.ഐ. നേതാവിനോട് സഹകരിക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടുവെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. കല്‍പ്പറ്റ പൊലീസില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്.
