Connect with us

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം.എല്‍.എ. ഓഫീസിലെത്തി

കേരളം

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് എം.എല്‍.എ. ഓഫീസിലെത്തി

പാലക്കാട്: ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ എം.എല്‍.എ. ഓഫീസിലെത്തി. എംഎല്‍എ ഓഫീസില്‍ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. രാഹുലിനെ ഓഫീസില്‍ വെച്ച് ഷാള്‍ അണിയിച്ചാണ് പ്രവര്‍ത്തകരിലൊരാള്‍ സ്വീകരിച്ചത്. എം.എല്‍.എ. ഓഫീസില്‍ വെച്ച് നിവേദനങ്ങളും രാഹുല്‍ വാങ്ങി. വിശദമായി എല്ലാം പിന്നീട് പറയാമെന്നും കാണാമെന്നും മാത്രമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. പാലക്കാടെത്തിയത് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ഡലത്തിലേക്ക് വരും മുമ്പ് രാഹുല്‍ കെ.പി.സി.സി. പ്രസിഡന്റ്, ഡി.സി.സി. പ്രസിഡന്റ്, വി.കെ. ശ്രീകണ്ഠന്‍ എം.പി, കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുമായി നടത്തിയെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. എം.എല്‍.എ. എന്ന നിലയില്‍ രാഹുലിന് പൂര്‍ണപിന്തുണ നല്‍കണമെന്നാണ് ജില്ലാ നേതൃത്വത്തിന് ലഭിച്ച നിര്‍ദേശം.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തില്‍ രാഹുല്‍ സജീവമാകണമെന്ന ആവശ്യം ഡി.സി.സിയും ജില്ലാ മുസ്‌ലിം ലീഗും കെ.പി.സി.സി.യെ അറിയിച്ചിരുന്നു. ശനിയാഴ്ചയിലേക്ക് നിശ്ചയിച്ച യാത്ര അനുമതി ലഭിക്കാത്തതിനാല്‍ നീളുകയായിരുന്നു. പിന്നീട് ബുധനാഴ്ചയിലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു.

38 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുല്‍ കഴിഞ്ഞ ദിവസം പാലക്കാടെത്തിയത്. വിവിധ മരണ വീടുകള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ എം.എല്‍.എ. ഓഫീസിലും എത്തി. കഴിഞ്ഞമാസം 17നാണ് രാഹുല്‍ അവസാനമായി മണ്ഡലത്തില്‍ എത്തുന്നത്. അതിന് ശേഷം ഉയര്‍ന്ന ആരോപണങ്ങളും പ്രതിഷേധങ്ങളും കാരണം രാഹുലിന് മണ്ഡലത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top