Connect with us

സൈബര്‍ ആക്രമണക്കേസില്‍ അന്വേഷണം തുടരുന്നു

കേരളം

സൈബര്‍ ആക്രമണക്കേസില്‍ അന്വേഷണം തുടരുന്നു

തിരുവനന്തപുരം: സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ കെ.എം. ഷാജഹാന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. വീണ്ടും ഹാജരാകാന്‍ പറഞ്ഞിട്ടില്ലെന്ന് ഷാജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിവാദ വീഡിയോ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് ഷാജഹാന്‍ ഹാജരാക്കിയിട്ടുണ്ട്. അതേസമയം, ആലുവ റൂറല്‍ സൈബര്‍ പൊലീസ് ഓഫീസിന് മുന്നില്‍ ഷാജഹാനെതിരെ സി.പി.എം. പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി.

സൈബര്‍ ആക്രമണക്കേസില്‍ കൊണ്ടോട്ടി അബു എന്ന യാസര്‍ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. മൂന്നാം പ്രതിയായ യാസറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല.

ചാവക്കാട് നഗരസഭ കൗണ്‍സിലറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ കെ.വി. സത്താറിനെതിരെ ചാവക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. സി.പി.എം. ചാവക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പി.എസ്. അശോകനും മഹിളാ അസോസിയേഷന്‍ ചാവക്കാട് മേഖല സെക്രട്ടറി എം.ബി. രാജലക്ഷ്മിയും നല്‍കിയ പരാതിയിലാണ് കേസ്. സംഭവത്തില്‍ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top