കായികം
ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് വെങ്കലം
ന്യുഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് വെങ്കലം. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ സ്‌പെയിനിനെയാണ് ഇന്ത്യ മറികടന്നത്. സ്‌കോര്‍ (2-1). ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കലമെഡല്‍ നേട്ടമാണ് ഇന്ത്യയുടേത്.
കളിയില്‍ ഉടനീളം ഉജ്ജ്വല സേവുകള്‍ നടത്തിയ മലയാളി താരം ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ വെങ്കല മെഡല്‍ നേടിയത്. ശ്രീജേഷിന്റെ അവസാനത്തെ മത്സരം കൂടിയായിരുന്നു ഇത്. ഇന്ത്യക്കായി ക്യാപ്റ്റന്‍ ഹര്‍മെന്‍ പ്രീത് സിംഗാണ് ഗോളുകള്‍ നേടിയത്.
