Connect with us

എ. പത്മകുമാറിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കേരളം

എ. പത്മകുമാറിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ. പത്മകുമാറിന്റെ ജാമ്യ ഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. കൂട്ടായി എടുത്ത തീരുമാനങ്ങളില്‍ താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്നാണ് എ. പത്മകുമാര്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. മിനുട്‌സില്‍ ചെമ്പ് എന്ന് എഴുതിയത് മറ്റുള്ള ബോര്‍ഡ് അംഗങ്ങളുടെ അറിവോടെയാണെന്നുമാണ് വാദം. ബോര്‍ഡിലെ മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്റെ ജാമ്യ ഹര്‍ജി.

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൂശിയ കട്ടിളപ്പാളികള്‍ കൈമാറിയത് അടക്കം കൂട്ടായി എടുത്ത തീരുമാനങ്ങള്‍ക്ക് താന്‍ മാത്രം എങ്ങനെ ഉത്തരവാദിയാവുമെന്നാണ് എ. പത്മകുമാറിന്റെ ഹര്‍ജിയില്‍ ചോദ്യം ഉന്നയിക്കുന്നത്. വീഴ്ച പറ്റിയെങ്കില്‍ എല്ലാവര്‍ക്കും ഒരുപോലെ ബാധ്യതയുണ്ടെന്നുമാണ് വാദം. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിലപ്പടിയിലെ സ്വര്‍ണം കവര്‍ന്ന കേസിലെ എട്ടാം പ്രതിയാണ് എ. പത്മകുമാര്‍.

കേസില്‍ നേരത്തെ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിന് എതിരാണെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു എന്നിവരാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിരിക്കുന്നത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top