കേരളം
പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍, തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഒളിവില്‍ കഴിയുന്ന രാഹുല്‍ അഭിഭാഷകന്‍ വഴിയാണ് രേഖകള്‍ കോടതിയില്‍ എത്തിച്ചത്. സമര്‍പ്പിച്ച തെളിവുകള്‍ പരാതിക്കാരിക്കെതിരെ മൂന്ന് ഡിജിറ്റല്‍ രേഖകളാണ് മൂന്ന് ഡോക്യുമെന്റ് ഫയലുകളായി കോടതിയില്‍ ഹാജരാക്കിയത്.
ഉള്‍പ്പെടുന്ന രേഖകള്‍:
വാട്സാപ്പ് ചാറ്റുകള്‍.
വാട്സാപ്പ് ഓഡിയോ സന്ദേശങ്ങള്‍.
സമര്‍പ്പിച്ച വാട്സാപ്പ് ചാറ്റുകളും ഓഡിയോകളും ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റുകളോടുകൂടിയാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പരാതിക്കാരിക്കെതിരെ ചില തെളിവുകള്‍ ആദ്യം ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരിയും കൂടുതല്‍ തെളിവുകളുമായി രംഗത്തെത്തി.
ഇതിന് പിന്നാലെയാണ് കേസില്‍ വഴിത്തിരിവുണ്ടാക്കി രാഹുല്‍ ഇപ്പോള്‍ വീണ്ടും പുതിയ തെളിവുകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
