Connect with us

ആവേശം 2024 ഏപ്രില്‍ 11ന് തീയറ്ററുകളില്‍ എത്തും

സിനിമ

ആവേശം 2024 ഏപ്രില്‍ 11ന് തീയറ്ററുകളില്‍ എത്തും

രോമാഞ്ചം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ തീര്‍ത്തും വ്യതസ്തമായ വേഷത്തിലായിരിക്കും ഫഹദ് എത്തുക എന്നത് നേരത്തെ വന്ന വാര്‍ത്തയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്കിനൊപ്പം റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. 2024 വിഷു റിലീസ് ആയിട്ടായിരിക്കും ചിത്രം റിലീസാകുക.

2024 ഏപ്രില്‍ 11ന് ചിത്രം തീയറ്ററുകളില്‍ എത്തുക. ഫഹദിനെ ഒരു വലിയ ജനക്കൂട്ടം ആകാശത്തേക്ക് ഉയര്‍ത്തുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക്. ഫഹദ് ഫാസില്‍ തന്നെയാണ് ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. കട്ടിമീശയും കറുപ്പ് വസ്ത്രവുമണിഞ്ഞുളള ഫഹദിന്റെ ഗെറ്റപ്പ് എന്തായാലും പുതുമയാണ്. ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദാണ്. ബെംഗളൂരുവിലെ ഒരു കോളേജിന്റെ പാശ്ചത്തലത്തില്‍ പറയുന്ന വളരെ വ്യത്യസ്തമായ ഒരു ക്യാമ്പസ് ചിത്രമാണ് ഇതെന്നാണ് വിവരം. നര്‍മ്മത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ജിത്തു മാധവന്‍ തന്നെയാണ് തിരക്കഥ. സമീര്‍ താഹിറാണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീതം.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top