Connect with us

‘ടോബി’ ഒടിടിയിലേക്ക്

സിനിമ

‘ടോബി’ ഒടിടിയിലേക്ക്

പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ ലഭിച്ച ചിത്രമായിരുന്നു കന്നഡ താരം രാജ് ബി ഷെട്ടി നായകനായ ‘ടോബി’. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഓഗസ്റ്റ് 25 നാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ഒടിടിയിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രം ഡിസംബര്‍ 22 മുതല്‍ പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവില്‍ പ്രദര്‍ശിപ്പിക്കും. മലയാളികൂടിയായ ബേസില്‍ എ എല്‍ ചാലക്കല്‍ ആണ് ചിത്രത്തിന്റെ സംവിധാനം.

മലയാളി സംഗീത സംവിധായകന്‍ മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗരുഡ ഗമന വൃഷഭ വാഹന, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മിഥുന്റെ ശ്രദ്ധേയ വര്‍ക്ക് ആണ് ഈ ചിത്രത്തിലേത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാര്‍, സംയുക്ത ഹൊര്‍നാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top