Connect with us

സിനിമാ ചിത്രീകരണത്തിനിടെ ബിബിന്‍ ജോര്‍ജിന് പരിക്കേറ്റു

സിനിമ

സിനിമാ ചിത്രീകരണത്തിനിടെ ബിബിന്‍ ജോര്‍ജിന് പരിക്കേറ്റു

തിരുവനന്തപുരം: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജിന് പരിക്കേറ്റു. ഗുമസ്തന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. മുസാഫിര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ കെ ജോബി സംവിധാനം ചിത്രമാണ് ഗുമസ്തന്‍. സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട മോട്ടോര്‍ സൈക്കിള്‍ മറിയുകയായിരുന്നു. വാഹനമോടിച്ചിരുന്നയളെ ആശുപത്രിയിലേക്ക് മാറ്റി.

എന്നാല്‍ നടന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ബിബിന്‍ ജോര്‍ജിനെ കൂടാതെ ദിലീഷ് പോത്തന്‍, ജെയ്‌സ് ജോസ്, സ്മിനു സിജോ, റോണി ഡേവിഡ് രാജ്,അസീസ് നെടുമങ്ങാട്, അലക്‌സാണ്ടര്‍ പ്രശാന്ത്, മക്ബുല്‍ സല്‍മാന്‍ കൈലാഷ്, ഐ എം വിജയന്‍, ബിന്ദു സഞ്ജീവ്, നീമ മാത്യു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top