Connect with us

ഓസ്‌ട്രേലിയ – ഇന്ത്യ നിര്‍ണായക മത്സരം ഇന്ന്

കായികം

ഓസ്‌ട്രേലിയ – ഇന്ത്യ നിര്‍ണായക മത്സരം ഇന്ന്

ന്യുഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരം ഇന്ന്. ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോഴും, രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയും മൂന്നാമത്തേതില്‍ ഇന്ത്യയും ജയിച്ച് പരമ്പര 11 ന് തുല്യതയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

ഉച്ചയ്ക്ക് 1.45 മുതല്‍ മത്സരത്തിനു തുടക്കമാകും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലുമാണ് തത്സമയ സംപ്രേഷണം.

പരമ്പരയില്‍ മുന്‍തൂക്കം പിടിക്കാന്‍ ഇറങ്ങുന്ന ഇന്ത്യയില്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. ഗില്ലിന്റെ വരവോടെ സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് പുറത്തായത് ശ്രദ്ധേയമായപ്പോള്‍, ഗില്‍ തിരികെ ഫോം കണ്ടെത്തുമോയെന്നതാണ് പ്രധാന ചോദ്യം.

അഭിഷേക് ശര്‍മ്മയിലൂടെ ലഭിക്കുന്ന തകര്‍പ്പന്‍ തുടക്കവും സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങി മധ്യനിരയിലെ സ്ഥിരതയും ഇന്ത്യയുടെ ബാറ്റിംഗ് ശക്തിയാകും.

ബൗളിംഗ് നിരയിലും ഇന്ത്യക്ക് ആശ്വാസമുണ്ട്. അര്‍ഷ്ദീപ് സിംഗിന്റെ തിരിച്ചുവരവ് ആക്രമണ നിരയെ കൂടുതല്‍ ശക്തമാക്കിയപ്പോഴും, ശിവം ദുബേയ്ക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡിക്ക് അവസരം ലഭിക്കാനാണ് സാധ്യത. മറുവശത്ത്, ട്രാവിസ് ഹെഡിനും ഷോണ്‍ ആബട്ടിനും വിശ്രമം നല്‍കിയതോടെ ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹെഡിന് പകരം മാറ്റ് ഷോര്‍ട്ട് ഓപ്പണിംഗില്‍ മിച്ച് മാര്‍ഷിനൊപ്പം ഇറങ്ങും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കായികം

Trending News

To Top