അന്തര്‍ദേശീയം
സുശീല കര്‍ക്കിക്കെതിരെ പ്രതിഷേധവുമായി ജെന്‍ സീ സമരക്കാര്‍
നേപ്പാള്‍: നേപ്പാളില്‍ ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കര്‍ക്കിക്കെതിരെ പ്രതിഷേധവുമായി ജെന്‍ സീ സമരക്കാരിലെ ഒരു വിഭാഗം. തങ്ങളുമായി കൂടിയാലോചിക്കാതെ പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ നിയമിച്ചതാണ് ഇവരെ ചൊടിപ്പിച്ചത്. പ്രക്ഷോഭത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന ഹാമി നേപ്പാള്‍ സ്ഥാപകന്‍ സുദന്‍ ഗുരുങ്ങിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധവുമായെത്തി. കൊല്ലപ്പെട്ടവരുടെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ് സുശീല കര്ക്കിയെന്ന് ഇവര്‍ ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇടക്കാല സര്‍ക്കാറിനെയും താഴെയിറക്കും എന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയത്.
