Connect with us

ഐ എഫ് എഫ് കെ യിലെ മിടുമിടുക്കികൾ!!

സിനിമ

ഐ എഫ് എഫ് കെ യിലെ മിടുമിടുക്കികൾ!!

മൂഹം കൽപ്പിച്ച അതിരുകളിലും അതിർത്തികളിലും ഒതുങ്ങാതെ ലോകത്തിന്റെ എല്ലാ മേഖലകളിലേക്കും പടരുകയാണ് പെൺ പ്രതിഭകൾ. ഒന്നാമതെത്താൻ സംവരണത്തിന്റെ ആനുകൂല്യം വേണമെന്ന പഴമൊഴിയൊക്കെ കാറ്റിൽ പറത്തുകയാണവർ. ഐ.എഫ്.എഫ്.കെ. എന്ന അഭിമാനാർഹമായ ചലച്ചിത്രമേളയിൽ ലോകത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചപ്പോൾ ഏറ്റവും വലിയ നേട്ടങ്ങൾ പോരാടി സ്വന്തമാക്കിയത് വനിതകളാണെന്നത് ശ്രദ്ധേയം! മികച്ച ചിത്രം, മികച്ച സംവിധായിക, പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രം- മൂന്ന് നേട്ടങ്ങളും മൂന്ന് വനിതാസംവിധായകർക്ക്. മികച്ച ചിത്രത്തിനുള്ള സുവർണചകോരം സ്വന്തമാക്കിയിരിക്കുന്നത് ‘വാജിബ്’ എന്ന ചിത്രത്തിലൂടെ ആൻമേരി ജാസിറാണ്. പാലസ്തീനിൽ നിന്നുള്ള സംവിധായികയായ ആൻമേരി കവയത്രി കൂടിയാണ്. 1998 മുതൽ സിനിമാരംഗത്ത് സജീവമായ സംവിധായികയുടെ പട്ടികയിൽ ചലച്ചിത്രമേളകളും പുരസ്‌കാരങ്ങളും നിരവധിയാണ്. മലില ദ ഫെയർവെൽഫ്‌ലെവറിലൂടെ തായ് സംവിധായിക അനൂച ബുനിയ വർദ്ധനെയാണ് ഐ.എഫ്.എഫ്.കെ.യിൽ മികച്ച സംവിധായികയ്ക്കുള്ള രജതചകോരം നേടിയത്. പ്രേക്ഷകർ ഇഷ്ടചിത്രമായി തിരഞ്ഞെടുത്ത ‘ഐ സ്റ്റിൽ ഹൈഡ് ടു സ്‌മോക്കി’ലൂടെയാണ് രെയ്ഹാന ഒബെയ്മെയർ പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജതചകോരത്തിന് അർഹയായത്. മാധ്യമപുരസ്‌കാരത്തിലെ വ്യക്തിഗത പുരസ്‌കാരങ്ങൾ സ്വന്തമാക്കിയതും വനിതകൾ തന്നെയാണ്.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top