Connect with us

അനുപമയ്ക്കൊപ്പം നീതിയും നീതികേടും…

കോളം

അനുപമയ്ക്കൊപ്പം നീതിയും നീതികേടും…

കുഞ്ഞിനെ തേടിയുള്ള ഒരമ്മയുടെ യാത്രയ്ക്കൊപ്പം കേരളവും തലസ്ഥാനത്ത് അലഞ്ഞ കാഴ്ചയാണ് പോയവാരം കണ്ടത്.

അനുപമ എന്ന അമ്മയ്ക്ക് നീതി ലഭിക്കാന്‍ മുറവിളി കൂട്ടുന്ന രാഷ്ട്രീയ പ്രമുഖരേയും ചാനലുകളിലെ വാര്‍ത്തകളില്‍ കണ്ണീരണിഞ്ഞ കേരളത്തിലെ അമ്മമാരെയും പലരും കണ്ടു. വാര്‍ത്ത തീപോലെ പടരുന്നതനുസരിച്ച് സമൂഹ മാധ്യമങ്ങളില്‍ ഈ അമ്മയുടെ രോദനത്തിന്മേല്‍ പലവിധ അഭിപ്രായങ്ങളുടെ പെരുമഴയായിരുന്നു. വാര്‍ത്ത പുറംലോകമറിഞ്ഞ ആദ്യനാളുകളില്‍ അനുപമയെ അനുകൂലിച്ചവര്‍ പലരും പിന്നീട് ചര്‍ച്ചയായി നിരത്തിയ വിഷയങ്ങള്‍ ചില ഓര്‍മ്മപ്പെടുത്തലുകളായി മാറി. അനുപമയെ അനുകൂലിക്കുന്നവര്‍ പ്രതികൂലിക്കുന്നവര്‍ എന്നിങ്ങനെ സോഷ്യല്‍ മീഡിയ രണ്ടു ചേരിയിലേക്ക് ചേക്കേറി. അതില്‍ ചിലതിലേക്ക് ഒരു തിരിഞ്ഞുനോട്ടം…

കുഞ്ഞിനെ തന്നില്‍ നിന്നും തട്ടിപ്പറിച്ചവരെക്കുറിച്ച് ഈ അമ്മ വാചാലയാകുമ്പോള്‍ ഭാര്യയും കുട്ടിയുമുള്ള പുരുഷനെ പ്രേമിക്കുകയും വിവാഹിതയാകുന്നതിനുമുമ്പ് അയാളില്‍ നിന്ന് ഗര്‍ഭം ധരിക്കുകയും അയാളില്‍ നിന്ന് ഈ കുടുംബത്തെ പറിച്ചെടുക്കുകയും ചെയ്ത അനുപമയെക്കുറിച്ചാണ് പലര്‍ക്കും പറയാനുള്ളത്.

കുഞ്ഞ് കൈവിട്ടുപോയത് ആര്‍ക്കും നികത്താനാകാത്ത നഷ്ടം തന്നെയാണ് പക്ഷേ അതേ നഷ്ടം അച്ഛനെ, ഭര്‍ത്താവിനെ നഷ്ടപ്പെട്ട ഒരു കുടുംബത്തിനുമുണ്ടെന്നാണ് പലരും പറയുന്നത്. അനുപമയുടെ ഒപ്പം കഴിയുന്ന അജിത്തിന്റെ മുന്‍ഭാര്യയേക്കുറിച്ചാണ് ഈ ചര്‍ച്ചകളിലെ വേവലാതികള്‍ സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങളിലേക്കെത്തുന്നത്. ഇപ്പോള്‍ നീതിക്കുവേണ്ടി എല്ലാ വാതിലുകളും മുട്ടുന്ന അനുപമ അജിത്തിന്റെ ആദ്യഭാര്യയോട് ചെയ്തത് നീതികേടാണ് എന്ന് പലരും പറയുന്നു. ആ സ്ത്രീ ഭര്‍ത്താവിനെ നഷ്ടപ്പെട്ടപ്പോള്‍, അയാള്‍ മറ്റൊരു പെണ്‍കുട്ടിയുടേതായി മാറിയപ്പോള്‍ ഇത്രത്തോളം വേദന അനുഭവിച്ചുകാണില്ലേ എന്ന ചോദ്യവും മറുപടി അര്‍ഹിച്ച് സോഷ്യല്‍ മീഡിയയിലുണ്ട്.

കേരളം ചര്‍ച്ചചെയ്യുന്ന അനുപമയുടെ സങ്കടത്തില്‍ അവരുടെ അച്ഛനും അമ്മയുമാണ് ഇപ്പോള്‍ പ്രധാന വില്ലന്മാര്‍. പക്ഷേ അവരെ ന്യായീകരിക്കാന്‍ സോഷ്യല്‍മീഡിയ തന്നെ കാരണം നിരത്തുന്നുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാരവാഹികളാണ് അനുപമയുടെ മാതാപിതാക്കള്‍ ഇത് വിവാദം കൊഴുക്കാന്‍ കാരണമായി. അവിവാഹിതയായ ഒരു പെണ്‍കുട്ടി വിവാഹിതനും രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനുമായ ഒരു പുരുഷനില്‍ നിന്ന് ഗര്‍ഭിണിയായാല്‍ ഏത് അച്ഛനനമ്മമാരാണ് സഹിക്കുക?. അവര്‍ തീര്‍ച്ചയായും പ്രതികരിക്കും നാണക്കേടിനെ ഭയക്കും പ്രത്യേകിച്ച് സമൂഹത്തിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍. ഇവിടെയും അത്തരത്തിലായിരിക്കണം ആ മാതാപിതാക്കള്‍ പ്രതികരിച്ചിട്ടുണ്ടാവുക. പക്ഷേ കുട്ടിയെ അമ്മയുടെ സമ്മതമില്ലാതെ ദത്തു നല്‍കിയതിനെ ന്യായീകരിക്കാനാവില്ല താനും. കഴിഞ്ഞ ആറുമാസമായി അജിത്തും അനുപമയും ഒരുമിച്ചാണ് താമസം. അജിത്ത് നിയമപരമായി ആദ്യഭാര്യയെ വേര്‍പിരിയുകയും അനുപമയ്ക്കൊപ്പം വരികയുമായിരുന്നു. ഇപ്പോള്‍ നഷ്ടപ്പെട്ട കുഞ്ഞിനുവേണ്ടി കണ്ണീര്‍ പൊഴിക്കുന്ന അജിത്ത് അനുപമ പ്രസവിച്ചപ്പോഴും ആ കുഞ്ഞ് അനാഥാലയത്തിലേക്ക് കൈമാറപ്പെട്ടപ്പോഴും എവിടായിരുന്നു എന്ന് ചോദിച്ച് പലരും പോസ്റ്റുകളിട്ട് സോഷ്യല്‍ മീഡിയയില്‍ രോഷം കൊള്ളുന്നു. അയാളിലെ അച്ഛന്‍ ആദ്യഭാര്യയില്‍ നിന്നും വിവാഹമോചിതനാകുംവരെ ഉറങ്ങുകയായിരുന്നോ എന്ന ചോദ്യവും ഇപ്പോള്‍ അച്ഛനെ കാണാത്ത അയാളുടെ ആദ്യത്തെ കുട്ടികളെ അജിത്ത് മറന്നോ എന്നും ചോദിക്കുന്നവരുണ്ട്.

മകളെ വളരെയധികം സ്നേഹിച്ചിരുന്നെന്നും വിവാഹേതര ബന്ധത്തിലൂടെ അവള്‍ ഗര്‍ഭിണിയായപ്പോള്‍ നാണക്കേടുകൊണ്ട് കുടുംബം തകര്‍ന്നുപോയെന്നും അനുപമയുടെ അച്ഛന്‍ ഇതിനോടകം വെളിപ്പെടുത്തിക്കഴിഞ്ഞു. മൂത്തമകളുടെ വിവാഹം ഉറപ്പിച്ചിരുന്ന സമയത്താണ് ഇളയമകള്‍ക്ക് അവിഹിത ബന്ധത്തില്‍ ഒരു കുട്ടിയുണ്ടാകാന്‍ പോകുന്നുവെന്ന് അറിയുന്നത്. ഒരു അച്ഛനെന്ന നിലയില്‍ കുടുംബത്തെ മാനക്കേടില്‍ നിന്ന് രക്ഷിക്കാന്‍ അറിയാവുന്ന വഴികളെല്ലാം നോക്കുകയായിരുന്നു എന്ന് ആ അഛന് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ആരെയും ന്യായീകരിക്കാനോ കുറ്റപ്പെടുത്താനോ ശ്രമിക്കുന്നില്ല. അജിത്തിന്റെ ആദ്യ ഭാര്യ നസിയ മുമ്പ് വിവാഹിതയായിരുന്നു അവരെ അജിത്ത് പ്രേമിക്കുകയും ജീവിതത്തില്‍ ഒപ്പം കൂട്ടുകയും ചെയ്തു. അതിനുശേഷം ഇപ്പോള്‍ അനുപമയേ പ്രേമിക്കുകയും നസിയയെ ഉപേക്ഷിച്ച് അനുപമയ്ക്കൊപ്പം വരികയും ചെയ്തു എന്നും അനുപമയുടെ അച്ഛന്‍ എസ്. ജയചന്ദ്രന്‍ പറയുന്നു. കുറച്ചു നാളുകള്‍ക്കപ്പുറം അനുപമയെ ഉപേക്ഷിച്ച് അജിത്ത് മറ്റാര്‍ക്കെങ്കിലുമൊപ്പം പോകുമോ എന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുപ്പിക്കുന്നുണ്ട്.

എന്തായാലും അനുപമ എന്ന അമ്മയ്ക്ക് നീതികിട്ടണം എന്നു തന്നെയാണ് ഏവരും ആഗ്രഹിക്കുന്നത്. അതിലുപരി സ്വന്തം അമ്മയേ ആ പിഞ്ചുകുഞ്ഞിന് തിരിച്ചുകിട്ടണം,ആ കുഞ്ഞിന് നീതി കിട്ടണം….

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കോളം

  • കോളം

    ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി

     

    തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത്. ദുബായ്...

  • കേരളം

    കേഴുക പ്രിയനാടേ!

     

    പി.കെ ശ്രീനിവാസന്‍ മനുഷ്യത്വം മരവിച്ചുപോയ ഒരു സംസ്ഥാനമാണ് കേരളമെന്ന വിശ്വാസം വീണ്ടും ബലപ്പെട്ടിരിക്കുന്നു. 42 വര്‍ഷക്കാലം മദ്രാസിലും പിന്നീട് ജനിച്ച ചെന്നൈയിലും...

  • കോളം

    തെരുവുനായ ആക്രമണം:ഏഴുവയസുകാരന് ഗുരുതര പരുക്ക്

     

    പാലക്കാട്: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് ഏഴു വയസുകാരന് ഗുരുതര പരുക്ക്. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷിഹാനെയാണ്...

  • കോളം

    ‘തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കുന്ന വര’

     

    മന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചാല്‍ ‘വ്യാജ വര ‘ എന്നാക്ഷേപിച്ചു പത്ര സമ്മേളനം നടത്തുന്ന കാലം. മന്ത്രി എം.ബി.രാജേഷിന്റെ കോപത്തിന് ഇടയാക്കിയത് മാതൃഭൂമി...

  • കോളം

    ഉപതെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ

     

    കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും യോഗങ്ങളോ ജാഥകളോ നടത്തണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങൾ പുലർത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാപെരുമാറ്റം ചട്ടം...

Trending News

To Top