Connect with us

കര്‍ണാടക മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന നിരസിച്ച് വിപ്രോ

ദേശീയം

കര്‍ണാടക മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന നിരസിച്ച് വിപ്രോ

ബംഗളുരു: ബെംഗളുരു നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി വിപ്രോ കമ്പനിയുടെ ക്യാമ്പസ് തുറന്നുനല്‍കണമെന്നുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യര്‍ഥന നിരസിച്ച് കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ അസിം പ്രേംജി. അതേസമയം പിന്തുണ തേടിയുള്ള സിദ്ധരാമയ്യയുടെ അഭ്യര്‍ത്ഥനയെ അസിം പ്രേംജി അഭിനന്ദിക്കുകയും വിഷയത്തിന്റെ ഗൗരവം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, സര്‍ജാപ്പുരിലെ ക്യാമ്പസ് പ്രത്യേക സാമ്പത്തികമേഖല ആണെന്നും ആഗോള സേവന പ്രതിബദ്ധത കാരണം കര്‍ശനമായ പ്രവേശന നിയന്ത്രണ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top