Connect with us

മന്ത്രി ബാലഗോപാലിൻ്റെ അഴിമതി ഫയൽ പൂഴ്ത്തലിൽ വീണ്ടും ഇടപെട്ട് വിജിലൻസ് വകുപ്പ്

കേരളം

മന്ത്രി ബാലഗോപാലിൻ്റെ അഴിമതി ഫയൽ പൂഴ്ത്തലിൽ വീണ്ടും ഇടപെട്ട് വിജിലൻസ് വകുപ്പ്

തിരുവനന്തപുരം :  മന്ത്രി ബാലഗോപാൽ ഡൽഹിയിലെ മാധ്യമ പ്രവർത്തകരെ പ്രീണിപ്പിക്കാനായി പൂഴ്ത്തി വച്ചിരിക്കുന്ന സർക്കാർ ഫണ്ട് വെട്ടിപ്പു ഫയലിൽ നടപടിയെടുക്കാൻ വിജിലൻസ് വകുപ്പിൽ നിന്നു വീണ്ടും നിർദേശം.

രണ്ടു വർഷം മുൻപ് വിജിലൻസ് വകുപ്പ് ഇതേ കാര്യത്തിൽ ധനവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നതാണ്. എന്നാൽ സർക്കാർ ഫണ്ട് വെട്ടിപ്പിൽ ഉൾപ്പെട്ട പ്രമുഖ മാധ്യമ പ്രവർത്തകരെ സുരക്ഷിക്കാനായി മന്ത്രി ബാലഗോപാൽ ഫയൽ പൂഴ്ത്തി വച്ചിരിക്കുകയാണ്.
2023 ജൂലൈ 26 ന് അയച്ച കത്തിൽ നടപടി വൈകുന്നതിൽ അന്വേഷണം ആവശ്യപ്പെട്ടും നടപടി യെടുക്കാൻ നിർദ്ദേശിച്ചും വിജിലൻസ് അഡീഷനൽ ചീഫ് സെക്രട്ടറി കഴിഞ്ഞ മാസം 15 ന് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയിട്ടുണ്ട്.

കേരള പത്ര പ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ഡൽഹി ഘടകത്തിനു പ്രസ് ക്ലബ് ഓഫിസ് നിർമിക്കാൻ അനുവദിച്ച 25 ലക്ഷം രൂപ ഭാരവാഹികൾ വെട്ടിച്ചതായി ധനവകുപ്പ് ഇൻസ്പെക്ഷൻ വിങ് 2023 മാർച്ചിൽ മന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
സർക്കാർ ഫണ്ട് വെട്ടിപ്പിൽ വിജിലൻസ് കേസ് എടുക്കാൻ ശുപാർശ ചെയ്യേണ്ട ധനമന്ത്രി ഫയൽ പൂഴ്ത്തി വച്ചു യൂണിയൻ ഭാരവാഹികളെ സംരക്ഷിക്കുകയാണ്.
വിജിലൻസ് വകുപ്പും അന്വേഷിച്ചതിനാൽ തുടർ നടപടികൾക്കായി ധനവകുപ്പിൽ നിന്നു ഫയൽ തേടിയിരുന്നു. ബന്ധപ്പെട്ട ഫയൽ ധനമന്ത്രിയുടെ പരിഗണനയിലാണെന്നാണ് 2023 ജൂലൈയിൽ ധനവകുപ്പ് മറുപടി നൽകിയത്.

എന്നാൽ രണ്ടു വർഷത്തിനു ശേഷവും ഫയൽ വിജിലൻസിനു കൈമാറാത്ത സാഹചര്യത്തിലാണ് വിജിലൻസ് അസീഷനൽ ചീഫ് സെക്രട്ടറി അക്കാര്യം സൂചിപ്പിച്ചു ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറിക്കു കത്തു നൽകിയത്.
ധനവകുപ്പുമായി ബന്ധപ്പെട്ട ചില വാർത്തകൾ മാധ്യമ പ്രവർത്തകർ പൂഴ്ത്തി വയ്ക്കുന്നതിനു പ്രത്യുപകാരമായാണ് മന്ത്രി സർക്കാർ ഫണ്ട് വെട്ടിപ്പ് അന്വേഷണ റിപ്പോർട്ട് ഉൾപ്പെട്ട ഫയൽ പൂഴ്ത്തുന്നത്.

ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ധനമന്ത്രിയുടെ ഫയൽ പൂഴ്ത്തൽ ആരോപിച്ച് അഡ്വ. കൃഷ്ണരാജ് ഹർജി നൽകിയിട്ടുണ്ട്. വിജിലൻസ്, കോടതി ഇടപെടലുകൾ അവഗണിച്ചു ഫയൽ നടപടി പരമാവധി വൈകിപ്പിച്ച് മാധ്യമ പ്രവർത്തകരെ രക്ഷിക്കാനാണ് മന്ത്രിയുടെ ശ്രമം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top