ദേശീയം
ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ രജൗരിയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച സംശയാസ്പദമായ നീക്കത്തെക്കുറിച്ചുള്ള വിവരത്തെ തുടര്‍ന്ന് സൈന്യത്തിന്റെയും ജമ്മു കശ്മീര്‍ പൊലീസിന്റെയും സംയുക്ത സംഘം കലക്കോട്ട് മേഖലയിലെ ബ്രോ, സൂം വനമേഖലകള്‍ വളഞ്ഞിരുന്നു.
തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. ഇതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്ത് രണ്ട് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് സൂചന. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
