Connect with us

രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

ദേശീയം

രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

ന്യുഡല്‍ഹി: ഇന്ത്യന്‍ വ്യവസായ ലോകത്തിനു മാനുഷിക മുഖം നല്‍കിയ രത്തന്‍ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍. കൊളാബോയിലെ വീട്ടിലെത്തിയും നരിമാന്‍ പോയിന്റിലെ നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സിലെത്തിയും രാഷ്ട്രീയകായികവ്യവസായ ലോകത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.. ‘രത്തന്‍ ടാറ്റ അമര്‍ രഹേ’ എന്ന വിളികളുമായാണ് ടാറ്റ ഗ്രൂപ്പ് ജീവനക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.

അരുമയായി വളര്‍ത്തിയ ഗോവ എന്ന നായയെയും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചിരുന്നു. നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സിലെ പൊതുദര്‍ശനത്തിനു ശേഷം മറൈന്‍ ഡ്രൈവിലൂടെ വിലാപയാത്രയായി ഭൗതിക ശരീരം വര്‍ളി ശ്മശാനത്തില്‍ എത്തിച്ച് പാര്‍സി ആചാരപ്രകാരമുള്ള പ്രാര്‍ഥനകള്‍ക്കു ശേഷം ദഹിപ്പിക്കുയായിരുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top