Connect with us

ആശങ്കകളുടെ മുറ്റത്തേക്ക്  സ്‌കൂള്‍ തുറക്കുമ്പോള്‍ 

കോളം

ആശങ്കകളുടെ മുറ്റത്തേക്ക്  സ്‌കൂള്‍ തുറക്കുമ്പോള്‍ 

ശങ്കകള്‍ക്കു നടുവിലേക്ക് സ്‌കൂള്‍ തുറക്കാനൊരുങ്ങുകയാണ്. തിരക്കുപിടിച്ച പരീക്ഷാക്കാലവും പിന്നെ ആസ്വദിച്ച് കളിച്ചു തീര്‍ക്കുന്ന മധ്യവേനലവധിയും പുതുമോടിയോടെയുള്ള സ്‌കൂള്‍ തുറക്കലും എല്ലാവരും മറന്ന മട്ടായിരുന്നു. കൊറോണയുടെ പിടിയില്‍ സ്‌കൂളും കുട്ടികളും വല്ലാതെ വീര്‍പ്പുമുട്ടിയപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരുന്നു കുട്ടികളുടെ ആശ്രയം.

ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയനം പുനരാരംഭിക്കുമ്പോള്‍ വിദ്യാലയങ്ങളില്‍ എത്തുന്നത് 6,07,702 നവാഗതര്‍. ഒന്നാം ക്ലാസിനു പുറമെ രണ്ടാം ക്ലാസുകാരും ആദ്യമായാണ് സ്‌കൂളിന്റെ പടികടന്ന് എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഒന്നാം ക്ലാസുകാര്‍ വീട്ടില്‍ ഇരുന്നാണ് ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയത്. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ ഒന്നാം ക്ലാസുകാരെയും രണ്ടാം ക്ലാസുകാരെയും നവാഗതരുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞവര്‍ഷം ഒന്നാംക്ലാസില്‍ ചേര്‍ന്നത് 3,02,288 കുട്ടികളാണ്. ഈവര്‍ഷം 3,05,414 പേരാണ് ഒന്നാം ക്ലാസ് പ്രവേശനം നേടിയത്. സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളെക്കൂടി പരിഗണിക്കുമ്പോള്‍ നവാഗതരുടെ എണ്ണം ഇനിയും കൂടും. ഈ വര്‍ഷം ഒന്നുമുതല്‍ 10വരെ ക്ലാസുകളില്‍ ആകെ 34,10,167 വിദ്യാര്‍ഥികളാണ് സ്‌കൂളില്‍ എത്തുക.

സ്‌കൂളും കൂട്ടുകാരുമില്ലാതെ, വീടുകളിലേക്ക് ഒതുങ്ങുകയായിരുന്നു കുട്ടികള്‍. ഇപ്പോള്‍ സ്‌കൂള്‍ തുറക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, രക്ഷിതാക്കളില്‍ വലിയൊരു പങ്കും ആശങ്കയുടെ പിടിയിലാണ്.

കുട്ടികള്‍ സുരക്ഷിതരാകുമോ?

രക്ഷിതാക്കളുടെ ഏറ്റവും വലിയ പേടി കുട്ടികളുടെ സുരക്ഷ തന്നെയാണ്. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ സ്‌കൂള്‍ തുറക്കുമെന്നും വിദ്യാര്‍ത്ഥികളില്‍ കുറച്ചുപേരെ വെച്ച് ക്ലാസുകള്‍ ക്രമീകരിക്കാനാകും എന്നുമാണ് ലഭ്യമാകുന്ന അറിവ്. എന്നാല്‍ സാമൂഹിക അകലമൊക്കെ കുട്ടികള്‍ എങ്ങനെ പാലിക്കുമെന്നും, ഇടവേളകളില്‍ ക്ലാസ് നിയന്ത്രിക്കാന്‍ അധ്യാപകര്‍ എത്താന്‍ വൈകിയാല്‍ കുട്ടികള്‍ പരസ്പരം അടുത്തിടപഴകുമോയെന്നും ചിലര്‍ സംശയമുന്നയിക്കുന്നു. പല ക്ലാസുകളില്‍ കയറിയിറങ്ങുന്ന അധ്യാപകരും രക്ഷിതാക്കള്‍ക്ക് ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്. മാത്രമല്ല, ക്ലാസിലെ ഏതെങ്കിലുമൊരു കുട്ടിക്ക് പെട്ടന്നൊരു അസുഖമോ, തലകറക്കമോ മറ്റോ വന്നാല്‍ അധ്യാപകരും സഹപാഠികളും അത് നോക്കിനില്‍ക്കുമെന്ന് തോന്നുന്നില്ലെന്നും ആശങ്കയ്ക്ക് ഉള്‍ക്കരുത്താണ്.

വീട്ടിലുള്ള വയോധികരും  കുഞ്ഞുങ്ങളും

സ്‌കൂളില്‍ പോകുന്ന കുട്ടി കൊറോണ വൈറസിന്റെ വാഹകനാകാം എന്ന സാധ്യത തള്ളിക്കളയാനാവില്ല. കുട്ടിക്ക് രോഗം വന്നില്ലെങ്കിലും വയോധികര്‍ക്കോ വീട്ടിലുള്ള കുഞ്ഞുങ്ങള്‍ക്കോ അവരില്‍ നിന്നും വൈറസ് പകരാനുള്ള സാധ്യത പലരേയും പേടിപ്പെടുത്തുന്നു. രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം രാജ്യത്താകെ 87,000 ലേറെ ആളുകള്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതില്‍ 80000 കേസുകളും കേരളത്തില്‍ നിന്നുതന്നെയാണെന്നതും ശ്രദ്ധേയം. സ്ഥിതി ഇതാണെന്നിരിക്കെ, സ്‌കൂളില്‍ നിന്നും മടങ്ങിവരുന്ന കുട്ടികള്‍ എത്രത്തോളം കരുതല്‍ കാണിക്കുമെന്നും പറയാനാകില്ല.

ഒന്നുമുതല്‍ 7വരെയുള്ള ക്ലാസുകള്‍ ഒഴിവാക്കിക്കൂടേ

ചെറിയ ക്ലാസുകളിലെ കുട്ടികള്‍ എത്രസമയം കൃത്യമായി മാസ്‌ക് ധരിക്കുമെന്നോ, സാനിറ്റൈസര്‍ വേണ്ടവിധം ഉപയോഗിക്കുമെന്നോ പറയാനാകില്ല, ചെറിയ കുട്ടികള്‍ക്ക് അധിക ശ്രദ്ധവേണ്ടതാണ്. ഒന്നുമുതല്‍ 7വരെയുള്ള ക്ലാസുകള്‍ ഒഴിവാക്കിക്കൂടേ എന്നും ചില മാതാപിതാക്കള്‍ അഭിപ്രായപ്പെടുന്നു. സ്‌കൂളില്‍ പഠിക്കുന്ന,  ഒന്നിലധികം കുട്ടികളുള്ള അല്ലെങ്കില്‍ വിവിധ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള വീടുകളുടെ അവസ്ഥ കുറച്ചുകൂടി ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. കുട്ടികളുടെ ക്ലാസുകളുടെ സമയക്രമവും സ്‌കൂള്‍ ബസിന്റെ സമയവുമൊക്കെ വ്യത്യസ്തമായിരിക്കുമെന്ന് സാരം.

അധ്യാപകരും റിസ്‌കിലാണ്

കുട്ടികളേപ്പോലെതന്നെ അധ്യാപരുടെ ജീവനും സുരക്ഷിതമായിരിക്കണം. പല വീടുകളില്‍ നിന്നും വരുന്ന കുട്ടികളുമായി ഇടപെടേണ്ടി വരുന്ന അധ്യാപര്‍ക്കും കരുതല്‍ ആവശ്യമാണ്. അവരുടെ വീടുകളിലുള്ള വയോധികരും കുഞ്ഞുങ്ങളും ഭയന്നുതന്നെ ജീവിക്കണം.

ഓര്‍ഫണേജുകള്‍ക്ക്അധിക കരുതല്‍ വേണം

കുട്ടികള്‍ ഒന്നിച്ചു താമസിക്കുന്ന ഓര്‍ഫണേജുകള്‍ അടക്കമുള്ളവയ്ക്ക് അധിക കരുതല്‍ ആവശ്യമാണ്. വിവിധ ക്ലാസില്‍, വിവിധ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ ഒന്നിച്ചുള്ളപ്പോള്‍ പ്രത്യേകിച്ചും. ഒരാള്‍ക്ക് രോഗബാധയോ ലക്ഷണമോ ഉണ്ടായാല്‍ അന്തേവാസികളായ മുഴുവന്‍ കുട്ടികളേയും അത് സാരമായിത്തന്നെ ബാധിക്കും.

പ്രതീക്ഷയുടെഫസ്റ്റ് ബെല്‍

സ്‌കൂളും കൂട്ടുകാരും അന്യമായിപോകുന്നവര്‍ക്ക് പ്രതീക്ഷയാണ് സ്‌കൂള്‍ തുറക്കല്‍. ചില മാതാപിതാക്കള്‍ അതിന്റെ സന്തോഷം പങ്കുവയ്ക്കുന്നുമുണ്ട്. കുട്ടികള്‍ മുഴുവന്‍ സമയവും വീട്ടിലുള്ളതുകൊണ്ട് ആഗ്രഹിച്ചു നേടിയ ജോലിപോലും വേണ്ടന്നു വച്ച രക്ഷിതാക്കളുണ്ട്. അല്പസമയം അവര്‍ മാറി നില്‍ക്കുമെങ്കില്‍ പാര്‍ട്ട് ടൈം ജോലിയേക്കുറിച്ച് ആലോചിക്കാമെന്ന് നെടുവീര്‍പ്പിടുന്നവര്‍. നഗരങ്ങളിലെ പല വീടുകളിലും വീടിന്റെ അകത്തളങ്ങളില്‍ മാത്രമായി ചുരുങ്ങിയ ലോകത്ത് ജീവിക്കുന്ന കുട്ടികളുണ്ട്. കൂട്ടുകാരോ സ്‌കൂളോ കണ്ടുകൊതിതീരുമുമ്പേ മൊബൈലിലേക്ക് കയറിക്കൂടിയവര്‍. ആഴ്ചയില്‍ ഇടയ്ക്കൊക്കെ സ്‌കൂളിലേക്കെത്തുന്നത് ഈ കുട്ടികളെ വല്ലാതെ സന്തോഷിപ്പിക്കുമെന്ന് പറഞ്ഞ് ചില രക്ഷിതാക്കള്‍ സന്തോഷിക്കുന്നുണ്ട്.

കൊറോണ ലോകത്തെത്തന്നെ വല്ലാതെ മാറ്റിക്കളഞ്ഞു, ഇന്ത്യയടക്കം പല രാജ്യങ്ങളും അതിന്റെ പിടിവിടാന്‍ കഴിയുംവിധം കുതറുകയാണ്. ആദ്യ ഡോസ് വാക്സിനെടുത്തവര്‍ 90 ശതമാനം പിന്നിട്ട് പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കുകയാണ്. കേരളത്തില്‍ സ്‌കൂള്‍ തുറക്കല്‍ ചര്‍ച്ചകള്‍ കൊടുംപിരികൊള്ളുന്നു. കുട്ടികള്‍ക്ക് സന്തോഷമാണ്, രക്ഷിതാക്കള്‍ക്ക് ആശങ്കയും. സന്തോഷവും ആശങ്കയും സമ്മിശ്രമായ അഭിപ്രായങ്ങളില്‍ രക്ഷിതാക്കള്‍ കുടുങ്ങിക്കിടക്കുന്നു.

അധ്യാപകരാണെങ്കില്‍ ഇതേപ്പറ്റി അറിയിപ്പൊന്നും ലഭിക്കാത്തതിന്റെ അത്യാശങ്കയിലാണ്. വാര്‍ത്തകള്‍ മാത്രമാണ് തങ്ങള്‍ക്കുള്ള അറിവെന്ന് അവര്‍ വേവലാതിപ്പെടുന്നു. പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിലാണ് നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പൂര്‍ണ്ണ ശ്രദ്ധ. അത് പൂര്‍ത്തിയായ ശേഷമാകും മറ്റ് ക്രമീകരണങ്ങളിലേക്ക് വകുപ്പ് പ്രായോഗികമായി കടക്കുക. മുന്നൊരുക്കങ്ങളും കരുതലുകളും ആലോചിച്ച് പ്രധാനാധ്യാപകര്‍ വേവലാതിപ്പെടുന്നു…

പ്രതീക്ഷയുടെ ഫസ്റ്റ് ബെല്‍ മുഴങ്ങുകയാണ്, കൂടുതല്‍ ക്രമീകരണങ്ങളും മറ്റുമായി അടുത്തദിവസങ്ങളില്‍ ആശങ്കയകലുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കോളം

  • കോളം

    ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി

     

    തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത്. ദുബായ്...

  • കേരളം

    കേഴുക പ്രിയനാടേ!

     

    പി.കെ ശ്രീനിവാസന്‍ മനുഷ്യത്വം മരവിച്ചുപോയ ഒരു സംസ്ഥാനമാണ് കേരളമെന്ന വിശ്വാസം വീണ്ടും ബലപ്പെട്ടിരിക്കുന്നു. 42 വര്‍ഷക്കാലം മദ്രാസിലും പിന്നീട് ജനിച്ച ചെന്നൈയിലും...

  • കോളം

    തെരുവുനായ ആക്രമണം:ഏഴുവയസുകാരന് ഗുരുതര പരുക്ക്

     

    പാലക്കാട്: തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ച് ഏഴു വയസുകാരന് ഗുരുതര പരുക്ക്. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ കുന്നുംപുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഷിഹാനെയാണ്...

  • കോളം

    ‘തമ്പ്രാനു തിരുവുള്ളക്കേടുണ്ടാക്കുന്ന വര’

     

    മന്ത്രിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ചാല്‍ ‘വ്യാജ വര ‘ എന്നാക്ഷേപിച്ചു പത്ര സമ്മേളനം നടത്തുന്ന കാലം. മന്ത്രി എം.ബി.രാജേഷിന്റെ കോപത്തിന് ഇടയാക്കിയത് മാതൃഭൂമി...

  • കോളം

    ഉപതെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ

     

    കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും യോഗങ്ങളോ ജാഥകളോ നടത്തണമെങ്കിൽ കൃത്യമായ മാനദണ്ഡങ്ങൾ പുലർത്തണമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്റെ മാതൃകാപെരുമാറ്റം ചട്ടം...

Trending News

To Top