Connect with us

‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ എത്തി

സിനിമ

‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ എത്തി

ടെനെറ്റിനു ശേഷം ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ‘ഓപ്പണ്‍ഹൈമര്‍’ എന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ എത്തി. ആറ്റംബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ.റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതമാണ് ചിത്രത്തിന് പ്രമേയം. കിലിയന്‍ മര്‍ഫിയാണ് ഓപ്പണ്‍ഹൈമറുടെ വേഷത്തിലെത്തുക. എമിലി ബ്ലണ്ട്, മാട്ട് ഡാമണ്‍, റോബര്‍ട്ട് ഡൗണി ജൂനിയര്‍, ഫ്ലോറെന്‍സ് പഗ് തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രം ഈ വര്‍ഷം ജൂലൈ 21ന് തിയറ്ററുകളിലെത്തും. ഓപ്പണ്‍ഹൈമറിനു വേണ്ടി യഥാര്‍ഥ ന്യൂക്ലിയര്‍ സ്ഫോടനം ചിത്രീകരിച്ചത് വലിയ വാര്‍ത്തയായായിരുന്നു. 1945ല്‍ ഓപ്പണ്‍ഹൈമറിന്റെ നേതൃത്വത്തില്‍ നടന്ന ട്രിനിറ്റി ടെസ്റ്റ്( മെക്സിക്കോയില്‍ നടന്ന ആദ്യ നൂക്ലിയര്‍ സ്ഫോടന പരീക്ഷണം) ആണ് നോളന്‍ സിനിമയ്ക്കു വേണ്ടി റി ക്രിയേറ്റ് ചെയ്തത്. തന്റെ സിനിമകളിലെ ഏറ്റവും മുതല്‍മുടക്കേറിയ സിനിമയാകും ഓപ്പണ്‍ഹൈമറെന്ന് നോളന്‍ പറയുന്നു. ഐമാക്സ് ക്യാമറയില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്. നോളന്റെ പ്രിയ ഛായാഗ്രാഹകനായ ഹൊയ്തി വാന്‍ ഹൊയ്ടെമയാണ് ഓപ്പണ്‍ഹൈമറിന്റെ ക്യാമറ. ആറ്റംബോംബിന്റെ നിര്‍മാണവും രണ്ടാംലോക മഹായുദ്ധവും ഇതില്‍ പശ്ചാത്തലമാകും.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top