സിനിമ
‘ദ് കശ്മീര്‍ ഫയല്‍സ്’ ബോളിവുഡിലെ പുതിയ ട്രെന്‍ഡ് സെറ്റര്‍
ബോളിവുഡിലെ പുതിയ ട്രെന്‍ഡ് സെറ്റര്‍ ആവുകയാണ് ഒരു ചെറിയ ചിത്രം. വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തിലെത്തിയ ദ് കശ്മീര്‍ ഫയല്‍സ് എന്ന ചിത്രമാണ് ബോക്‌സ് ഓഫീസിലെ പ്രകടനത്തില്‍ ട്രേഡ് അനലിസ്റ്റുകളെപ്പോലും അമ്പരപ്പിച്ച് മുന്നോട്ടുപോകുന്നത്. 630 സ്‌ക്രീനുകളില്‍ മാത്രമാണ് വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യപ്പെട്ടത്. നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടി. 17.25 കോടിയാണ് ഞായറാഴ്ച നേടിയ കളക്ഷന്‍. അതായത് ആദ്യ ദിനവുമായി തട്ടിച്ചുനോക്കിയാല്‍ 300 ശതമാനത്തിലേറെ വളര്‍ച്ച. ആദ്യ മൂന്ന് ദിനങ്ങളിലെ കളക്ഷന്‍ ചേര്‍ത്തുവച്ചാല്‍ 31.6 കോടി വരും. കശ്മീരില്‍ കലാപം അതിരൂക്ഷമായി മാറിയ 1990-ല്‍ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്.
