Connect with us

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കേരളം

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

എറണാകുളം: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. കൊച്ചി എടത്തല എന്‍എഡിക്ക് സമീപം കുഴിക്കാട്ടുകര ജുമാമസ്ജിദിന് മുന്‍പില്‍ വെച്ചാണ് കാറിന് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കാറില്‍ നിന്നും പുക ഉയരുന്നത് കണ്ട ബൈക്ക് യാത്രക്കാരാണ് കാറിലുള്ളവരെ സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ യാത്രക്കാര്‍ പുറത്തിറങ്ങിയതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. നേവിയുടെ ആയുധസംഭരണശാലയ്ക്ക് സമീപമാണ് സംഭവം.

ബൈക്ക് യാത്രക്കാര്‍ പറഞ്ഞ ഉടനെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. ഇതിനുപിന്നാലെ കാറില്‍ നിന്ന് വലിയരീതിയില്‍ തീ ഉയര്‍ന്നു. പൊട്ടിത്തെറിയോടെയാണ് കാര്‍ കത്തിയത്. കത്തുന്നതിനിടെ തീഗോളം ഉയരുകയും ചെയ്തു. അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top