സിനിമ
ഒരു ഗാനരംഗത്തില്‍ മാത്രം, 90 ലക്ഷം വാങ്ങി ശ്രുതിഹാസന്‍
നാനിയെ നായകനാക്കി ഷൗര്‍യുവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് ഇന്ന് തിയറ്ററുകളിലെത്തിയ ഫാമിലി ഡ്രാമ ചിത്രമാണ് ഹായ് നന്നാ. ഈ ചിത്രത്തിലെ ഓഡിയമ്മാ ഹീറ്റു എന്നാരംഭിക്കുന്ന ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇതില്‍ അഭിനയിക്കുന്നതിനായി ശ്രുതി ഹാസൻ വാങ്ങിയ പ്രതിഫലം 90 ലക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ഒരു ഗാനരംഗത്തില്‍ മാത്രം ശ്രുതി ഹാസന്‍ പ്രത്യക്ഷപ്പെടുന്നത് ഇത് ആദ്യമല്ല. ആഗാഡു, തേവര്‍ എന്നീ ചിത്രങ്ങളിലെ നൃത്തരംഗങ്ങളില്‍ ശ്രുതി ഹാസന്‍ മുന്‍പ് എത്തിയിട്ടുണ്ട്.
