Connect with us

‘ലിയോ’യില്‍ കത്രികവെച്ച് സെന്‍സര്‍ ബോര്‍ഡ്

സിനിമ

‘ലിയോ’യില്‍ കത്രികവെച്ച് സെന്‍സര്‍ ബോര്‍ഡ്

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം ‘ലിയോ’യില്‍ കത്രികവെച്ച് സെന്‍സര്‍ ബോര്‍ഡ്. ചിത്രത്തിലെ പാട്ടുകള്‍ക്ക് മാറ്റം വരുത്തണമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ചിത്രത്തിലെ ‘നാ റെഡി താ വരവാ’ എന്ന ഗാനത്തിലെ പുകവലി രംഗങ്ങളും മദ്യത്തെ പറ്റി പരാമര്‍ശിക്കുന്ന വരികളും മാറ്റണമെന്നാണ് ഉത്തരവ്.

ഗാനത്തിലെ വിജയ് പുകവലിക്കുന്ന രംഗങ്ങളുടെ ക്ലോസ് അപ്പ് ഷോട്ടുകള്‍ മാറ്റുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് മാസം മുന്നെയിറങ്ങിയ ഗാനം യൂട്യൂബില്‍ ഇതുവരെ 124 മില്ല്യണ്‍ ആളുകളാണ് കണ്ടിട്ടുള്ളത്. പാട്ടിറങ്ങിയ അന്ന് തന്നെ ഗാനത്തിലെ പുകവലി രംഗങ്ങളും മറ്റും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അത്തരം രംഗങ്ങള്‍ ചിത്രത്തിന്റെ തിരക്കഥ ആവശ്യപ്പെടുന്നത് കൊണ്ടാണ് ഉള്‍പ്പെടുത്തിയത് എന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ നിലപാട്.

സി. ബി. എഫ്. സി ഉത്തരവ് വന്നതോടുകൂടി ഇനി എന്തായാലും രംഗങ്ങള്‍ മാറ്റേണ്ടിവരും. ആനൈത്തു മക്കള്‍ കച്ചി പാര്‍ട്ടിയിലെ രാജേശ്വരി പ്രിയ നല്‍കിയ പരാതിയിലാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. ഉത്തരവിന്റെ പകര്‍പ്പ് എക്സില്‍ അവര്‍ തന്നെ പങ്കുവെച്ചിരുന്നു.

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in സിനിമ

Trending News

To Top