Connect with us

തൃക്കാക്കര സി.പി.ഐ.യില്‍ വിഭാഗീയത: കൗണ്‍സിലര്‍ രാജിവെച്ചു

കേരളം

തൃക്കാക്കര സി.പി.ഐ.യില്‍ വിഭാഗീയത: കൗണ്‍സിലര്‍ രാജിവെച്ചു

എറണാകുളം: തൃക്കാക്കര സി.പി.ഐ.യില്‍ വിഭാഗീയത. സി.പി.ഐ. കൗണ്‍സിലര്‍ എം.ജെ. ഡിക്‌സണ്‍ പാര്‍ട്ടി അംഗത്വം രാജിവെച്ചു. കൗണ്‍സിലര്‍ സ്ഥാനത്തു നിന്നും രാജി വെച്ചിട്ടുണ്ട്. ഇനി സി.പി.എമ്മിനൊപ്പമായിരിക്കും പ്രവര്‍ത്തിക്കുന്നതെന്ന് ഡിക്‌സണ്‍ അറിയിച്ചു. തുടര്‍ന്ന് ഡിക്‌സണിന് സി.പി.എം. പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. തൃക്കാക്കര നഗരസഭയില്‍ ഇനി സി.പി.ഐക്ക് ഒരു അംഗം മാത്രമാണ് ബാക്കിയുള്ളത്.

അതേസമയം, എം.ജെ. ഡിക്‌സണിന്റെ രാജിയില്‍ വിശദീകരണവുമായി സി.പി.ഐ. രംഗത്തെത്തി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിക്‌സണിനെ നേരത്തെ തന്നെ പാര്‍ട്ടി പുറത്താക്കിയിരുന്നെന്നാണ് സി.പി.ഐ.യുടെ വിശദീകരണം. ഇന്നലെയാണ് സി.പി.ഐ. കൗണ്‍സിലര്‍ എം.ജെ. ഡിക്‌സണ്‍ പാര്‍ട്ടി അംഗത്വവും നഗരസഭ കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചതായി അറിയിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top