സിനിമ
കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ സന്തോഷ് ദാമോദന്റെ തമിഴ് ചിത്രവും
തിരുവനന്തപുരം: 29-ാത് കൊൽക്കത്ത രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഭാഷാ ചിത്ര വിഭാഗത്തിൽ മത്സരത്തിനായി മലയാളി നിർമ്മാതാവ് സന്തോഷ് ദാമോദന്റെ തമിഴ് ചിത്രവും. ഹിറ്റ് മലയാളം ചിത്രങ്ങളുടെ നിർമാതാവിൻറെ റോളിൽ നിന്ന് തമിഴ് ചലച്ചിത്ര രംഗത്തേക്ക് നിർമാതാവായും അഭിനേതാവായും സന്തോഷ് ദാമോദരൻ എത്തുന്ന സായവനം എന്ന ചിത്രമാണ് ഡിസംബർ 5 മുതൽ 12 വരെ നടക്കുന്ന കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തമിഴിൽ നിന്നുള്ള ഭാഷാ ചിത്രമായി പ്രദർശനത്തിന് എത്തുന്നത്.
സന്തോഷ് ദാമോദരൻ തന്നെ നിർമ്മാണവും അനിൽ സംവിധാനവും നിർവഹിക്കുന്ന ‘സായവനം’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് ദാമോദരൻ തമിഴ് സിനിമാ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. ചിത്രത്തിൽ സുരുളി എന്ന സുപ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത് സന്തോഷാണ്. ദേവനന്ദ എസ്.എസ് ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സീതയെ അവതരിപ്പിക്കുന്നത്. വിവാഹശേഷം വിദൂര വനമേഖലയിലേക്ക് മാറുന്ന ഒരു നവ വധുവിന്റെ ജീവിതം അടിസ്ഥാനമാക്കിയ ചിത്രത്തിൽ സൗന്ദർരാജയും ദേശീയ അവാർഡ് ജേതാവായ നടൻ അപ്പുകുട്ടിയും സുപ്രധാന വേഷങ്ങളിലുണ്ട്.
